Wednesday, 18 October 2017 2.05 AM IST
ലൈംഗിക തൃപ്തിക്കായി പ്രതിയെ ഉപയോഗിച്ചതും അഴിമതി, കടുത്ത പരാമർശങ്ങൾ ഒഴിവാക്കി മുഖ്യമന്ത്രി
October 11, 2017, 2:42 pm
തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ച് സഹായം ചെയ്തതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ പെടുത്തി അന്വേഷിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തന്നെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ചവരുടെ പേരുവിവരങ്ങൾ സരിത നായർ 2013 ജൂലായ് 19ന് പുറത്തുവിട്ട കത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സൂചന. റിപ്പോർട്ടിൽ ഈ ഭാഗത്ത്, ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ചു എന്ന പദപ്രയോഗത്തിന് പുറമേ, ഇതിലും കടുത്ത പ്രയോഗങ്ങൾ ഉണ്ടെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചതായി അറിയുന്നു. പറയാൻ കൊള്ളാത്തവയായതിനാൽ അതൊന്നും അദ്ദേഹം വായിച്ചില്ല. പ്രസക്ത ഭാഗങ്ങൾ മാത്രം വായിച്ച് റിപ്പോർട്ടും അതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ടുമെല്ലാം യോഗം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 26ന് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിക്കുന്നത് വരെയും അതീവ രഹസ്യമായി സൂക്ഷിക്കാനായതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേട്ടമായി. റിപ്പോർട്ട് സമർപ്പിച്ച ദിവസം പുറത്തുവന്ന ചില വിവരങ്ങളൊഴിച്ചാൽ അതിനകത്തെ പ്രസക്തഭാഗങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിവരിച്ചപ്പോൾ മാത്രമാണ് മാദ്ധ്യമങ്ങൾക്കും അറിയാനായത്. മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്നലെ രാവിലെ മാത്രമാണ് മന്ത്രിമാർക്ക് പോലും കൈമാറിയത്.

ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ നിലവിൽ വന്നത് 2013 ഒക്ടോബർ 28ന്.
തെളിവെടുപ്പ് 4 വർഷം. വിസ്തരിച്ചത് 214 സാക്ഷികളെ, പരിശോധിച്ചത് 812 രേഖകൾ.
റിപ്പോർട്ട് 4 വോള്യത്തിലായി 1073 പേജുകൾ.
ആദ്യഭാഗത്തിൽ ആമുഖം, ഗസറ്റ് വിജ്ഞാപനം, സ്റ്റാറ്റ്യുട്ടറി വ്യവസ്ഥകൾ, നിയമസഭാചർച്ചകൾ, ടേംസ് ഒഫ് റഫറൻസ് പരിധിയിൽ പെടുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും ചില ശുപാർശകളും.
രണ്ടാം ഭാഗം കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസിൽ പെടുന്ന സോളാർതട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച്.
മൂന്നാം ഭാഗം രണ്ട് മുതൽ ആറ് വരെയുള്ള ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും കണ്ടെത്തലുകളും ശുപാർശകളും.
നാലാം ഭാഗം കേരള പൊലീസ് അസോസിയേഷന്റെ പ്രവർത്തനങ്ങളും അതിൽ വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ