Saturday, 21 October 2017 9.24 PM IST
ദേ, രാധേമാ വീണ്ടും
October 12, 2017, 12:00 pm
ന്യൂഡൽഹി: വിവാദ ആൾദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്തുവന്നു. എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്. വെളുത്ത വസ്ത്രംധരിച്ച യുവാവിനൊപ്പം ഇഴുകിച്ചേർന്ന് നൃത്തമാടുന്നതാണ് വീഡിയോയിലുള്ളത്. ചുവന്ന പാന്റും മേലുടുപ്പും ധരിച്ച് ശരീരം നന്നായി ഇളക്കി ഒറ്റയ്ക്ക് നൃത്തംചെയ്യുന്ന രാധേമായുടെ രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ചുറ്റും ചിലരെയും കാണാം. പൊടുന്നനെയാണ് ഒരു യുവാവ് രാധേമായുടെ അടുത്തേക്ക് ഒാടിയെത്തുന്നത്. പിന്നെയുള്ള നൃത്തം ഇയാളെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു. അല്പംകഴിഞ്ഞതോടെ നൃത്തത്തിന്റെ ഭാവം മാറി. രാധേമാ യുവാവിന്റെ മേൽ ചാടിക്കയറുന്നതും ദൃശ്യത്തിലുണ്ട്. വീഡിയോ വൈറലായെങ്കിലും രാധേമാ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഡൽഹിയിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ എസ്‌.ഐയുടെ കസേരയിൽ രാധേമാ ഇരുന്നത് വൻവിവാദമായിരുന്നു.

എന്നും വിവാദങ്ങൾക്കൊപ്പമാണ് രാധേമായുടെ സഞ്ചാരം. ദുർഗയുടെ അവതാരമാണ് താനെന്നായിരുന്നു ഇവരുടെ അവകാശവാദം. മറ്റ് ആൾദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഡംബരത്തിന്റെ പുറകേയായിരുന്നു രാധേമാ എപ്പോഴും. സുഖ് വീന്ദൻ കൗർ എന്നാണ് ശരിയായ പേര്. പഞ്ചാബിലെ ഗുർദാസ്പൂരിലായിരുന്നു ജനനം. വിദ്യാഭ്യാസം വെറും നാലാംക്ളാസ് വരെമാത്രം. ഭർത്താവ് വിദേശത്ത് പോയപ്പോഴാണ് രാധേ മാ ആധ്യാത്മികതയുടെ ലോകത്തേക്ക് എത്തുന്നത്. 23-ാം വയസിൽ മഹന്ത് രാം ദീൻ ദാസിന്റെ ശിഷ്യയായി. ഇദ്ദേഹമാണ് രാധേ മാ എന്ന പേര് നൽകുന്നത്. പിന്നീടാണ് പ്രശസ്തയാവുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ