Saturday, 21 October 2017 9.22 PM IST
ചെലവ് 32,500കോടി ദേശീയപാത: സ്ഥലമെടുപ്പ് വേഗത്തിൽ
October 11, 2017, 12:05 am
പദ്ധതി അവലോകനത്തിൽ മുഖ്യമന്ത്രിക്ക് തൃപ്തി

തിരുവനന്തപുരം: ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പ് വേഗത്തിൽ പുരോഗമിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പദ്ധതി അവലോകനത്തിൽ വിലയിരുത്തി. 32,500 കോടി രൂപ ചെലവിലാണ് ദേശീയപാത വികസിപ്പിക്കുന്നത്.
10,000കോടിയാണ് ചെലവുള്ള മലയോര (1251കി.മീ.), തീരദേശ (623 കി.മീ.) ഹൈവേകൾ 2020 ഡിസംബറിൽ പൂർത്തിയാകുമെന്നും വിലയിരുത്തി. രണ്ടിനും 12 മീറ്റർ വീതി വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
തിങ്കളാഴ്ച തുടങ്ങിയ പദ്ധതി അവലോകനം ഇന്നലെ പൂർത്തിയായി. 38 വകുപ്പുകളുടെ 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്. മന്ത്രിമാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി പദ്ധതി അവലോകനത്തിൽ തൃപ്തനാണെന്ന് അറിയുന്നു.

സ്ഥലമെടുപ്പിന്റെ പുരോഗതി

18 കിലോമീറ്ററുള്ള തലശ്ശേരി - മാഹി ബൈപാസിന്റെ സ്ഥലമെടുപ്പ് 66 ശതമാനവും 28 കിലോമീറ്ററുള്ള കോഴിക്കോട് ബൈപാസിന്റെ സ്ഥലമെടുപ്പ് 94 ശതമാനവും പൂർത്തിയായി.
തലപ്പാടി - ചെങ്ങള 39 കി.മീറ്റർ ഭാഗത്ത് 70 ശതമാനം ഭൂമിയും ദേശീയപാത അതോറിറ്റിക്ക് നൽകി. ഡിസംബറിൽ ടെൻഡർ ക്ഷണിക്കും.
ചെങ്ങള -കാലിക്കടവ് 48 കീ.മീറ്ററിന്റെയും വെങ്ങളം -കുറ്റിപ്പുറം, കുറ്റിപ്പുറം - ഇടപ്പളളി - തുറവൂർ, ചേർത്തല - ഓച്ചിറ, ഓച്ചിറ - തിരുവനന്തപുരം റീച്ചുകളിലെയും സ്ഥലമെടുപ്പ് പുരോഗമിക്കുന്നു.

പാലിന്റെ പരിശോധന ക്ഷീരവകുപ്പിനും

ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ പാലിന്റെ ഗുണപരിശോധനാ ചുമതല സിവിൽ സപ്ലൈസ് വകുപ്പിന് മാത്രമായി മാറിയ സ്ഥിതിക്ക്, ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടി അധികാരം നൽകി വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഗുണമില്ലാത്തതും മായം കലർന്നതുമായ പാൽ വരുന്നത് തടയാൻ പാലക്കാട്ടെ മീനാക്ഷിപുരത്തേത് പോലെ മൂന്ന് ലാബുകൾ കൂടി സ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജുവുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ