വീണ്ടും ലാസ്റ്റ് ഗ്രേഡ്: 8.54 ലക്ഷം പേർക്ക് റെക്കാഡ് പരീക്ഷ
October 13, 2017, 12:10 am
രാജൻ പുരക്കോട്
തിരുവനന്തപുരം: പി.എസ്.സിയിൽ 'കൊച്ചു തസ്തിക'യുടെ വലിയ പരീക്ഷാകാലം വരുന്നു. രണ്ടു ഘട്ടമുള്ള കമ്പനി, ബോ‌ർഡ്, കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ 28ന് കഴിയുന്നതിന് പിന്നാലെ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്ര് ഗ്രേഡ് പരീക്ഷ വരും.
കമ്പനി, ബോർഡ്, കോർപറേഷൻ പരീക്ഷയിൽ 11,84,328 പേരാണ് അപേക്ഷിച്ചതെങ്കിൽ ഇതിന് 8,54,811 പേരെത്തും. ഇവരെ ഒറ്റപ്പരീക്ഷയ്‌ക്ക് ഇരുത്തിയാൽ അത് റെക്കാഡാണ്. ഹൈക്കോടതി വിധിക്കനുസരിച്ചായിരിക്കും പരീക്ഷ. ജനുവരിയിൽ പരീക്ഷ നടക്കും.
ആറു ജില്ലകൾക്കായി കഴിഞ്ഞ 7ന് നടന്ന കമ്പനി, ബോർഡ്, കോർപറേഷൻ ലാസ്റ്ര് ഗ്രേഡിന്റെ ഒന്നാം ഘട്ടത്തിൽ നാല് ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. ശേഷിച്ച ജില്ലകളിലെ 5,87,608 പേ‌ർക്കുവേണ്ടിയാണ് 28 ലെ രണ്ടാംഘട്ടം. രണ്ടുഘട്ടത്തിനും വെവ്വേറെയാണ് കട്ട് ഓഫ് മാർക്ക്. ഇത് ഏകീകരിച്ചായിരിക്കും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
കഴിഞ്ഞ ജൂൺ 17ന് ആരംഭിച്ച എൽ.ഡി.സി പരീക്ഷ ആഗസ്റ്റ് 26ന് അവസാനിച്ചതോടെ വിവിധ വകുപ്പുകളുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്‌തംബറിൽ നടത്താനായിരുന്നു പി.എസ്.സി തീരുമാനം. എന്നാൽ തസ്തികയുടെ യോഗ്യത പരിഷ്കരിച്ച് തങ്ങൾക്ക് അവസരം നിഷേധിച്ചെന്നു കാട്ടി ഡിഗ്രിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏഴാം ക്ളാസുകാർക്കുള്ള ഉദ്യോഗം തട്ടിയെടുക്കുന്നതിനാലാണ് ഡിഗ്രിക്കാർക്ക് പി.എസ്.സി വിലക്കേർപ്പെടുത്തിയത്. ലാസ്റ്ര് ഗ്രേഡിന്റെ റാങ്ക് ലിസ്റ്റിൽ എപ്പോഴും മുന്നിലെത്തുക ഉയർന്ന യോഗ്യതക്കാരാണ്. ഇവരിലധികവും ജോലിയിൽ പ്രവേശിക്കില്ല. തസ്തികമാറ്റം വഴി 10 ശതമാനം പേർ മറ്റ് ജോലിയിലേക്ക് മാറും. ഇതും കണക്കിലെടുത്താണ് ബിരുദധാരികളെ വിലക്കിയത്. കോടതിയുടെ സ്റ്റേ ഇല്ലാത്തതിനാൽ തയ്യാറെടുപ്പു നടത്താൻ പരീക്ഷാ കൺട്രോൾ വിഭാഗത്തോട് പി.എസ്.സി നിർദ്ദേശിച്ചിരിക്കുകയാണ്.

ഡിഗ്രിക്കാരുടെ പ്രതീക്ഷ
 കോടതി വിധി അനുകൂലമായാൽ
അപേക്ഷിക്കാൻ പ്രത്യേക അവസരം
 ഡിഗ്രിക്കാർക്ക് മാത്രമായി പി.എസ്.സി
സപ്ളിമെന്ററി പരീക്ഷ നടത്തേണ്ടി വരും
 ഏഴാം ക്ളാസ് നിലവാരത്തിലായിരിക്കും
സപ്ളിമെന്ററി പരീക്ഷയും
 രണ്ട് പരീക്ഷയുടെയും ഫലങ്ങൾ
ഏകീകരിച്ചായിരിക്കും റാങ്ക് ലിസ്റ്റ്

ഏപ്രിൽ / മേയിൽ പുതിയ റാങ്ക് ലിസ്റ്റ്

പതിനയ്യായിരത്തിലേറെ പേർക്ക് ജോലി സാദ്ധ്യത
നിലവിലുള്ള റാങ്ക് ലിസ്റ്റ് 2018 ജൂൺ 29 വരെയുണ്ട്
ഈ ലിസ്റ്രിൽ നിന്ന് 5065 പേരെയാണ് നിയമിച്ചത്
ഏഴായിരത്തോളം പേർക്കു കൂടി സാദ്ധ്യത
crr...
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ