Wednesday, 18 October 2017 2.07 AM IST
എൽ.ഡി.എഫിന്റെ മേഖലാ ജാഥകൾ 21 മുതൽ നവംബർ 3 വരെ
October 12, 2017, 5:18 pm
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുറന്നുകാട്ടുന്നതിനും വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും ഇടതുമുന്നണി സർക്കാരിന്റെ ജനോപകാരപ്രദമായ നടപടികൾ വിശദീകരിക്കുന്നതിനുമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ രണ്ട് ജാഥകൾ ഈ മാസം 21 മുതൽ നവംബർ 3 വരെ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. 21ന് കാസർകോട് നിന്നാരംഭിക്കുന്ന ജാഥ 3ാം തീയതി തൃശ്ശൂരിൽ സമാപിക്കും. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന ജാഥ നവംബർ 3ന് എറണാകുളത്ത് സമാപിക്കും. കാസർകോട് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ