Saturday, 21 October 2017 9.23 PM IST
സി.എച്ച് പൊതുസമ്മതനായ നേതാവ് : കെ.ടി.ജലീൽ
October 13, 2017, 12:11 am
തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങൾക്കും സമ്മതനായ നേതാവായിരുന്നു സി.എച്ച്.മുഹമ്മദ് കോയയെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. സി. എച്ച്. മുഹമ്മദ് കോയ എഡ്യുക്കേഷൻ ട്രസ്റ്റ് പ്രസ് ക്ളബ് ഹാളിൽ സംഘടിപ്പിച്ച 34-ാം സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എച്ചിനു ശേഷം പൊതു സമൂഹത്തിന് സ്വീകാര്യനായ ഒരു നേതാവിനെ ഉയർത്തിക്കാണിക്കാൻ മുസ്ളീം സമുദായത്തിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ആത്മാർത്ഥതയുള്ള നേതാക്കളുടെ അഭാവമാണ് സമുദായം നേരിടുന്ന വെല്ലുവിളിയെന്നും കൂട്ടിച്ചേർത്തു. ട്രസ്റ്റ് വൈസ് ചെയർമാൻ പി.സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. എ. അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു. ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം ഡോ. അദീല അബ്ദുള്ള നിർവഹിച്ചു. എ.നീലലോഹിതദാസ്, മുസ്ളീം വിമൻസ് അസോസിയേഷൻ പ്രസിഡന്റ് സൈനബ ബീവി, മുഹമ്മദ് ഷെരീഫ് നിസാം, ജെ.ഹസൻ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ