Saturday, 21 October 2017 9.24 PM IST
സർക്കാർ ഫാർമസികളിലും പകൽക്കൊള്ള; ഒരേ മരുന്നിന് പലയിടത്ത് പല വില!
October 13, 2017, 12:15 am
എം.ജി. പ്രതീഷ്
തിരുവനന്തപുരം​: ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്ന വിവിധ ഫാർമസികളിൽ ഒരേ മരുന്നിന് ഈടാക്കുന്നത് വ്യത്യസ്ത നിരക്ക്. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ വിതരണത്തിലാണ് ഈ പകൽക്കൊള്ള. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന അന്വേഷണാത്മക പരിപാടിയായ നേർക്കണ്ണ് നടത്തിയ അന്വേഷണത്തിലാണ് സർക്കാർ ഫാർമസികളിലെ ചൂഷണം പുറത്തുവന്നത്.
വന്ധ്യതാ ചികിത്സ സ്വീകരിച്ച സ്ത്രീകൾക്ക് 9 മാസം വരെ എടുക്കുന്ന കുത്തിവയ്പാണ് എനോക്‌സീപാരിൻ. ദിവസം രണ്ടുനേരം വീതം ഉപയോഗിക്കേണ്ട ഈ മരുന്ന് ഒരാൾക്കു മാത്രം വേണ്ടി വരിക 500 എണ്ണം ആണ്. എസ്.എ.ടി ആശുപത്രിക്കു മുന്നിൽ പ്രവർത്തിക്കുന്ന ഇൻഹൗസ് ഡ്രഗ് ബാങ്കിൽ ഇതിനു 135 രൂപ. ഇതേ മരുന്ന് കാരുണ്യയിൽ നിന്ന് വാങ്ങിയാൽ നൽകേണ്ടത് 296 രൂപയും. അതായത്, രണ്ടു ഫാർമസികളിൽ ഒരേ മരുന്നിന്റെ വില വ്യത്യാസം 161 രൂപ! ആശുപത്രികളിൽ ഉപയോഗിക്കുന്ന ഗ്ലൗസിന്റെ വില്പനയിലുമുണ്ട് ക്രമക്കേടുകൾ. ഒരിടത്ത് 10 രൂപ നൽകിയാൽ ഒരു ജോടി ഗ്ലൗസ് കിട്ടുമെങ്കിൽ മറ്റൊരിടത്ത് ഇതിനായി നൽകേണ്ടത് ഇരട്ടിയിലധികം രൂപയാണ്.
മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിൽ 50 മീറ്റർ ചുറ്റളവിൽ സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്ന ഫാർമസികളിലെ അവസ്ഥ ഇതാണെങ്കിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളുടെ കാര്യം പറയേണ്ടതില്ല. വില വ്യത്യാസത്തിനു പുറമെ മിക്ക ഫാർമസികളിലും ജീവൻരക്ഷാ മരുന്നുകൾ പോലും സ്റ്റോക്ക് ഇല്ലെന്നും നേർക്കണ്ണിന്റെ അന്വേഷണത്തിൽ വ്യക്തമായി. മരുന്നു വിതരണത്തിൽ നടക്കുന്ന ചൂഷണം തടയാൻ സർക്കാർ ഫാർമസികളിലെങ്കിലും വില ഏകീകരണം നടപ്പിലാക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം

നേർക്കണ്ണിന്റെ സംപ്രേഷണം ഇന്ന് രാത്രി 9ന്​ കൗമുദി ടിവിയിൽ
     
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ