Tuesday, 21 November 2017 5.31 PM IST
പുതി​യ കല എങ്ങനുണ്ട്?
November 13, 2017, 10:36 am
കറാച്ചി: പാകിസ്ഥാനിലെ ദന്ത ഡോക്‌ടറാണ് സാറ ഷക്കീൽ. ഇൗ ഇരുപത്തെട്ടുകാരിക്ക് ഇപ്പോൾ ലോകം മുഴുവൻ ആരാധകരേ ഉള്ളൂ. ചികിത്സാ മികവുകൊണ്ടാണെന്ന് കരുതിയെങ്കിൽ തെറ്റി. രോഗികളെ നോക്കുന്നത് അവസാനിപ്പിച്ച് കലയിൽ കൈവച്ചതോടെയാണ് സാറയുടെ ശുക്രനുദിച്ചത്. ചിത്രകലയിലാണ് മേഖല. സ്വന്തം ശരീരമാണ് കാൻവാസ്. . ശരീരത്തിലെ സ്‌ട്രെച്ച് മാർക്കുകളെയാണ് സാറ മനോഹരമായ ആർട്ടുവർക്കുകളാക്കിയത്. സംഗതി വെറും സിംപിൾ. സ്‌ട്രെച്ച് മാർക്കുകളിൽ തിളങ്ങുന്ന ചായം പലരീതിയിൽ പൂശും. പിന്നീട് ഇതിന്റെ ചിത്രമെടുത്ത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് കൂടുതൽ മനോഹരമാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്യും. ആദ്യം ഒരു രസത്തിന് തുടങ്ങിയതാണ്. ലൈക്കുകകളും അനുകൂല കമന്റുകളും കുന്നുകൂടിയതോടെ സീരിയസായി കണ്ടു. നിരവധി ചിത്രങ്ങളാണ് ഇതിനകം സാറ പോസ്റ്റുചെയ്തത്. എല്ലാം വൈറലായി കഴിഞ്ഞു. സ്വന്തം ശരീരം പ്രദർശിപ്പിക്കുന്നതിൽ സാറയ്ക്ക് പ്രശ്നമില്ലെങ്കിലും നാട്ടുകാരായ മറ്റുചിലർക്ക് മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ഒരു സ്ത്രീ ഒരിക്കലും ചെയ്തുകൂടാത്തതാണ് സാറ ഇപ്പോൾ ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. പക്ഷേ, ഇതൊന്നും സാറ കാര്യമായി എടുക്കുന്നില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ