Thursday, 23 November 2017 8.18 PM IST
നെഹ്റു - മോദി വ്യത്യാസം ഫാസിസത്തിലേക്കുള്ള ദൂരം: ഹസൻ
November 15, 2017, 12:11 am
തിരുവനന്തപുരം: നെഹ്റുവും മോദിയും തമ്മിലുള്ള വ്യത്യാസം ജനാധിപത്യത്തിൽ നിന്ന് ഫാസിസത്തിലേക്കുള്ള ദൂരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു.
ജവഹർലാൽ നെഹ്റുവിന്റെ ജയന്തിദിനാഘോഷം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാക്കൾ ജവഹർലാൽ നെഹ്റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരൻ, നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്, കരകുളം കൃഷ്ണപിള്ള, ആർ.വത്സലൻ, പി.കെ. വേണുഗോപാൽ, ശാസ്തമംഗലം മോഹനൻ, വിജയൻ തോമസ്, ജി.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി സ്വാഗതം പറഞ്ഞു.


crrr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ