Tuesday, 21 November 2017 5.31 PM IST
മടിയിൽ കനമുള്ളവൻ കൈയ്യേറ്റം സാധൂകരിക്കുന്നു:വി.എസ്
November 14, 2017, 9:08 pm
തിരുവനന്തപുരം: മടിയിൽ കനമുള്ളവൻ കൈയേറ്റം സാധൂകരിക്കുമെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. പൊതുഉമടസ്ഥതയിലുള്ള ഭൂമി കൈയേറുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മസ്കറ്റ് ഹോട്ടലിൽ നടന്ന ജവഹർലാൽ നെഹ്റു ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

തീവ്രഹിന്ദുത്വം പറഞ്ഞ് അധികാരത്തിലേറിയ ഇപ്പോഴത്തെ കേന്ദ്രസർക്കാർ കോർപ്പറേറ്റ് ഭീകരന്മാരുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്. ഇന്ത്യയെ പൂർണമായി സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുന്ന കങ്കാണിപ്പണിയാണ് ചെയ്യുന്നത്. ഇന്ത്യൻ കാർഷികമേഖലയേയും ഫെഡറൽ സംവിധാനത്തേയും തകർക്കുന്നതാണ് ജി.എസ്.ടി. ഇന്ത്യൻ ജനതയുടെ സ്വകാര്യതയേയും അടിയാധാരത്തേയും വരെ ആധാറിൽ കൂട്ടിക്കെട്ടിയിരിക്കുകയാണ്.

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം കുട്ടികൾ മാത്രം ആഘോഷിക്കേണ്ടതല്ല, മുതിർന്നവരും ആഘോഷിക്കണം. സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. മുതലാളിത്തത്തിന് ബദലായി ശാസ്ത്രീയ സോഷ്യലിസം എന്ന കാഴ്ചപ്പാടാണ് നെഹ്റുവിന് ഉണ്ടായിരുന്നത്. നെഹ്റുവിന്റെ പിന്മുറക്കാർ ആ പാതയിൽ നിന്നും വ്യതിചലിച്ചു. ആഗോളവൽക്കരണത്തിനും സാമ്രജ്യത്വ ചൂഷണത്തിനുമായി രാജ്യത്തിന്റെ വാതിൽ തുറന്നിട്ടു. നവഉദാരവൽക്കരണം ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് - വി.എസ്. പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ