Thursday, 23 November 2017 8.16 PM IST
വീൽ ചെയർ റൈഡർമാരുടെ അവകാശങ്ങൾ സംരക്ഷിക്കും: മന്ത്രി കെ.ടി. ജലീൽ
November 15, 2017, 12:15 am
തിരുവനന്തപുരം:ഭിന്നശേഷിയുള്ള വീൽ ചെയർ റൈഡർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
മന്ത്രിയെ സന്ദർശിക്കാനെത്തിയ ആൾ കേരള വീൽ ചെയർ റൈഡേഴ്സ് അസോസിയേഷന്റെ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അസോസിയേഷൻ ഭാരവാഹികളുടെ സൗകര്യാർത്ഥം സെക്രട്ടേറിയറ്റ് അനക്സിന്റെ മുന്നിൽ എത്തിയാണ് മന്ത്രി നിവേദനം സ്വീകരിച്ചത്.
റോഡുകളും ഫുട്പാത്തുകളും ഓഫീസുകളും വീൽ ചെയർ സൗഹൃദമാക്കുക, ഹോട്ടലുകളിൽ വീൽചെയർ ഉപയോഗിക്കാവുന്ന ബാത്ത് റൂം ഒരുക്കുക, പുതിയ കെട്ടിടങ്ങളിൽ വീൽചെയറിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ കെട്ടിടനിർമ്മാണ ചട്ടം ഭേദഗതി ചെയ്യുക, ഗുരുതരമായ അംഗപരിമിതിയുള്ളവർക്ക് പുനരധിവാസ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യുമ്പോൾ ആവശ്യം പരിഗണിക്കുമെന്നും പുനരധിവാസ പാക്കേജിന് നടപടി സ്വീകരിക്കുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് മാളിയേക്കലിനും ജനറൽ സെക്രട്ടറി ജോമി ജോണിനും മന്ത്രി ഉറപ്പുനൽകി.
crr...
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ