Thursday, 23 November 2017 8.15 PM IST
മൂന്ന് കിലോ കഞ്ചാവ് പിടികൂടി
November 15, 2017, 1:17 am
നെയ്യാറ്റിൻകര: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേശീയപാതയിൽ കൊറ്റാമത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലവരും. കഞ്ചാവ് കടത്തി കൊണ്ടുവന്ന ആളെ കണ്ടെത്താൻ സാധിച്ചില്ല. എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിജിത്ത്, ശ്രീജിത്ത്, സൈമൺ എന്നിവർ അടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ