ദളിതനായതുകൊണ്ട് അംബേദ്കർ അവഗണിക്കപ്പെട്ടു: മന്ത്രി എ.കെ.ബാലൻ
December 7, 2017, 1:39 am
തിരുവനന്തപുരം : ദളിതനായി ജനിച്ചുപോയതുകൊണ്ടാണ് ഡോ. അംബേദ്കർ വേണ്ടവിധം ആദരിക്കപ്പെടാതെപോയതെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. പട്ടികജാതി വികസനവകുപ്പിന്റെ ഡോ. ബി. ആർ. അംബേദ്കർ മാദ്ധ്യമപുരസ്കാരദാനം മസ്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാശില്പിയായ അംബേദ്കർക്ക് എന്തുകൊണ്ട് ഹിന്ദുവായി ജനിച്ച് ഹിന്ദുവായി മരിക്കാൻ സാധിച്ചില്ല എന്ന ചോദ്യം അവഗണിക്കാനാവില്ല. ഹിന്ദുമതത്തിലെ ജാതി അയിത്തം പൊറുതിമുട്ടിച്ചപ്പോൾ അംബേദ്കറും അനുയായികളും ബുദ്ധമതത്തിൽ ചേർന്നു. അതാണ് ഇന്ത്യയുടെ എന്നത്തേയും അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം. എൽ. എ അദ്ധ്യക്ഷനായിരുന്നു. ഡി. പ്രദീപ് കുമാർ (എഫ്. എം റേഡിയോ, മഞ്ചേരി), ഷെബീൻ മെഹബൂബ് ( മാധ്യമം), കെ. രാജേന്ദ്രൻ (കൈരളി) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കൗൺസിലർ പാളയം രാജൻ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ