സ്റ്റാർട്ടപ്പുകൾ സാധാരണക്കാർക്ക് വേണ്ടിയാകണം: രാംചരൺ
December 7, 2017, 1:20 am
തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾ സാധാരണക്കാർക്ക് വേണ്ടിയാകണമെന്ന് മാനേജ്മെന്റ് വിദഗ്ധൻ രാംചരൺ.യുഎസ്ടി ഗ്ലോബലിന്റെ ത്രിദിന ഗ്ലോബൽ ഡവലപ്പർ സമ്മേളനമായ 'ഡി3'യിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണ ഉപഭോക്താവിന്റെ ജീവിതം എങ്ങനെ അനായാസമാക്കാമെന്നു സ്റ്റാർട്ടപ്പുകൾ നിരന്തരം ചിന്തിക്കണം.പുതിയ ആശയങ്ങൾ കണ്ടെത്തി, സ്റ്റാർട്ടപ്പുകൾ സാങ്കേതിക മാറ്റങ്ങൾക്ക് ഒരു പടി മുന്നിൽ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്താവിന്റെ ജീവിതത്തിൽ നല്ല രീതിയിലുള്ള മാറ്റം കൊണ്ടുവരുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണ് സ്റ്റാർട്ടപ്പുകൾ ശ്രമിക്കേണ്ടത്. സംരംഭകർക്ക് ആത്മവിശ്വാസവും സമർപ്പണവും ഭാവിയിലും ഉടനടിയുമുണ്ടാകുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയാനുള്ള കഴിവുമാണു വേണ്ടത്. സ്റ്റാർട്ടപ്പുകളെ ഉപഭോക്താക്കളിലേക്കെത്തിക്കുമ്പോൾ അവയുടെ വളർച്ചയും അതുവഴി സംഭവിക്കുകയാണ്. വിപണി കണ്ടെത്തുന്നതിലും സ്വന്തം ഇടം കണ്ടെത്തുന്നതിലുമുള്ള സ്റ്റാർട്ടപ്പുകളുടെ വെല്ലുവിളികളും അതിലൂടെ പരിഹരിക്കപ്പെടുന്നു.
യു.എസ്.ടി. ഗ്ലോബലിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ സാജൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ