അമ്പമ്പോ!!!എന്തൊരു നീളം
December 23, 2017, 12:50 pm
ബീജിംഗ് : ന്യൂഡിൽസിന്റെ നീളം പതിനായിരത്തി ഒരുന്നൂറടി. സംശയിക്കേണ്ട ലോകത്തിലെ ഏറ്റവും നീളം കൂടിയ ന്യൂഡിൽസാണിത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ന്യൂഡിൽസ് കമ്പനിയിലെ ഒരുകൂട്ടം പാചക വിദഗ്ദ്ധരാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച ഭീമൻ ന്യൂഡിൽസ് തയ്യാറാക്കിയത്.
നാല്പതു കിലോ മാവും 26 ലിറ്റർ വെള്ളവും 0.6 കിലോ ഉപ്പുമാണ് ഈ റെക്കോഡ് നിർമ്മാണത്തിനു വേണ്ടിവന്നത്. പതിനേഴു മണിക്കൂർ കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയപ്പോൾ ഭാരം അറുപത്താറ് കിലോ. രുചി കൂടാൻ ആവശ്യത്തിന് മുട്ടയും വെളുത്തുള്ളിയും ചേർത്തിരുന്നു.

2001ൽ 1800 അടി നീളമുള്ള ന്യൂഡിൽസ് തയ്യാറാക്കി ജപ്പാൻകാർ സ്വന്തമാക്കിയ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. മൂന്നുമണിക്കൂർ കൊണ്ടാണ് ഗിന്നസ് പ്രതിനിധി ന്യൂഡിൽസിന്റെ നീളം അളന്നു തിട്ടപ്പെടുത്തിയത്. ന്യൂഡിൽസ് കമ്പനിയിലെ നാനൂറോളം വരുന്ന ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ഭീമൻ ന്യൂഡിൽസ് വിതരണം ചെയ്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ