എട്ട് കൊല്ലത്തിനു ശേഷം കാർഷിക യൂണി. ലാസ്റ്റ് ഗ്രേഡ് പരീക്ഷ 21ന്
January 8, 2018, 3:00 am
രാജൻ പുരക്കോട്
തിരുവനന്തപുരം: പരീക്ഷയെക്കുറിച്ചുമിണ്ടാതെ എട്ടുകൊല്ലത്തിലേറെ കേരള കാർഷിക സർവകലാശാല ഉദ്യോഗാർത്ഥികളെ ചുറ്റിച്ച ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി 21 ന് നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകൾ . പരീക്ഷാർത്ഥികൾ കുറച്ചുള്ള ജില്ലക്കാർക്ക് അയൽജില്ലകളിലാണ് സെന്റ‌ർ. പരീക്ഷയ്ക്ക് സ്വന്തം സൗകര്യമില്ലാത്തതിനാൽ എൽ . ബി. എസ് , ഒ.എം.ആർ ടെസ്റ്രുനടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിക്കൊടുക്കും.
ഹാൾടിക്കറ്റ് തപാലിലൂടെ അയച്ചിട്ടുണ്ട് .കിട്ടാത്തവർക്ക് ജനുവരി 10 മുതൽ വെബ് സൈറ്റിൽനിന്ന് ഡൈൺ ലോഡുചെയ്യാം ( www.lbskerala.com ). ഏഴാംക്ളാസ് യോഗ്യതയിൽ നടത്തുന്ന പി. എസ് .സി പരീക്ഷയ്ക്ക് സമാനമാണ് സിലബസ്.
2009 നവംബറിൽ വിജ്‌ഞാപനം ചെയ്തതും നാൽപ്പതിനായിരത്തോളം പേരപേക്ഷിതുമായ പരീക്ഷയാണിപ്പോൾ നടക്കുന്നത്. ഫീസായി അരക്കോടിയോളം രൂപ പിരിച്ചിരുന്നു . സംസ്ഥാന യുവജന കമ്മിഷനും ലോകായുക്തയും വിധിച്ചിട്ടും പരീക്ഷ നടത്താൻ കൂട്ടാക്കിയിരുന്നില്ല.പരീക്ഷയില്ലെങ്കിൽ ഫീസെങ്കിലും മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് പരീക്ഷ. നാൽപ്പതുലക്ഷം കൊടുത്ത് എട്ടുകൊല്ലംമുമ്പ് എൽ . ബി. എസിനെക്കൊണ്ട് പരീക്ഷ നടത്താൻ തുടങ്ങിയപ്പോൾ, സർവകലാശാലാ മിനിസ്റ്രീരിയൽ നിയമനങ്ങൾ പി.എസ് . സിക്കുവിടാൻ സർക്കാർ തീരുമാനിച്ചതാണ് വിനയായത്. പരീക്ഷ പി. എസ് . സി നടത്തുമോ, തങ്ങൾതന്നെ നടത്തുമോ എന്ന് വെറുതേയൊരു സംശയമായി യൂണിവേഴ്സിറ്രിക്ക്. നേരത്തേ തീരുമാനിച്ച പരീക്ഷ യൂണിവേഴ്സിറ്രിതന്നെയാണ് നടത്തേണ്ടിയിരുന്നത്. സംശയം സർക്കാരിലേക്കെഴുതി പരീക്ഷ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. താത്കാലിക നിയമനങ്ങൾ തുടരാൻവേണ്ടിയായിരുന്നുവത്രെ ഇത് . മിനിസ്റ്റീരിൽ നിയമനങ്ങൾ പി. എസ്. സിക്ക് വിട്ടെന്നു പ്രഖ്യാപിച്ചതല്ലാതെ തുടർന്നൊന്നും ചെയ്തതില്ല ഇടത് സർക്കാർ.

റാങ്ക് ലിസ്റ്റ് ഫെബ്രുവരി 20 -ഓടെ :

ജനു. 22 ന് ഉത്തരസൂചിക പ്രസിദ്ധീകരിച്ചേക്കും.തെറ്റുകുറ്റങ്ങൾ ആ ആഴ്ചതന്നെ ചൂണ്ടിക്കാട്ടാം . മൂല്യനിർണയം ജനുവരി അവസാനത്തോടെ ആരംഭിച്ചാൽ രണ്ടാഴ്ചകൊണ്ടുതീർക്കാം . ഫെബ്രു. 20-ാം തീയതിയോടെ റാങ്ക് ലിസ്റ്ര് കൈമാറാം . വൈകിപ്പിച്ചില്ലെങ്കിൽ ഏപ്രിലോടെ നിയമനം ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കാം .

 1850 ലാസ്റ്ര് ഗ്രേഡുകാരാണ് ആകെ വേണ്ടത്
 1010 പേരെ യൂണിവേഴ്സിറ്റിക്ക് ഇപ്പോഴുള്ളൂ
 840 പേർ താത്കാലിക ക്ലാസ് ഫോറുകാർ
 600 സ്ഥിരംഒഴിവുകൾ ഇപ്പോൾത്തന്നെയുണ്ട്
 ഒഴിവുകൾ ഔദ്യോഗികമായി കണക്കാക്കിയിട്ടില്ല. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ