ലോ​ക കേ​ര​ള സ​ഭ ചേ​രു​മ്പോൾ
January 11, 2018, 12:35 am
പി. ശ്രീ​രാ​മ​കൃ​ഷ്ണൻ
പ്ര​വാ​സം മ​ല​യാ​ളി​കൾ​ക്ക് ഒ​രു ച​രി​ത്രാ​നു​ഭ​വ​മാ​ണ്. പ്രാ​ചീ​ന​കാ​ല​ത്തും മ​ധ്യ​കാ​ല​ത്തും അ​റി​യ​പ്പെ​ടു​ന്ന ലോ​ക​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളിൽ​നി​ന്നും കു​രു​മു​ള​കും മ​റ്റ് സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും തേ​ടി സ​ഞ്ചാ​രി​ക​ളും ക​ച്ച​വ​ട​ക്കാ​രും കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. പു​രാ​ത​ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ മു​സി​ര​സ് (മു​രി​ചി പ​ട്ട​ണം) കേ​ര​ള​ത്തി​ലാ​യി​രു​ന്നു. മ​ധ്യ​കാ​ല​ത്ത് കോ​ഴി​ക്കോ​ട് ക​ച്ച​വ​ട കേ​ന്ദ്ര​മാ​യി ലോ​ക​ത്തെ​ല്ലാം പേ​രെ​ടു​ത്തു. 'സ​ത്യ​ന​ഗ​രം' (city of truth) എ​ന്ന​റി​യ​പ്പെ​ടു​ക​യും ചെ​യ്തു.
കൊ​ളോ​ണി​യൽ കാ​ല​ത്ത് പ്ര​സി​ഡൻ​സി​യു​ടെ ത​ല​സ്ഥാ​ന​മാ​യ മ​ദ്രാ​സി​ലേ​ക്ക് മ​ല​യാ​ളി​കൾ വി​ശി​ഷ്യ, മ​ല​ബാ​റി​കൾ കു​ടി​യേ​റി. ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സം നേ​ടി​യ മ​ല​ബാ​റി​ലെ നാ​യർ - തീ​യ്യ വി​ഭാ​ഗ​ങ്ങ​ളിൽ​പ്പെ​ട്ട​വർ ശ്രീ​ല​ങ്ക, തെ​ക്ക് കി​ഴ​ക്ക​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വൻ​തോ​തിൽ കു​ടി​യേ​റി. മ​ല​യാ​ളി​യാ​യ ദേ​വൻ നാ​യർ സിം​ഗ​പ്പൂ​രിൽ പ്ര​സി​ഡന്റാ​കു​ന്ന​ത് ഈ പ്ര​വാ​സ​ത്തി​ന്റെ ഫ​ല​മാ​യാ​ണ്. മ​ധ്യ​കേ​ര​ള​ത്തിൽ​നി​ന്നും യൂ​റോ​പ്പി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കും മ​ല​യാ​ളി​കൾ പ്ര​വ​ഹി​ച്ചു. 1970 ക​ളി​ലെ ഗൾ​ഫ് കു​ടി​യേ​റ്റ​മാ​ണ് ഏ​റ്റ​വും വി​പു​ല​മാ​യ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ടി​ത പു​റ​പ്പാ​ട്.
മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സ​ത്തെ ഒ​രു പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റി​യ​ത് ഗൾ​ഫി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​മാ​ണ്. 1970-​ക​ളിൽ ആ​രം​ഭി​ച്ച 'ഗൾ​ഫ് ബൂം' കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക - സാം​സ്‌കാ​രി​ക ഭൂ​മി​ക​യെ മാ​റ്റി​ത്തീർ​ത്തു. മ​ല​പ്പു​റ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി​ക​ളു​ള്ള​ത്. ഇ​തിൽ 80% പേ​രും 'ഗൾ​ഫി'ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വ​നി​താ പ്ര​വാ​സി​ക​ളു​ള്ള​ത് കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്. ഗൾ​ഫ്, യൂ​റോ​പ്പ്, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളിൽ ന​ഴ്സ്മാ​രി​ല​ധി​ക​വും കോ​ട്ട​യം​കാ​രാ​ണ്.
1970​-​കൾ​ക്കു ശേ​ഷം 'കേ​ര​ള മോ​ഡൽ' വി​ക​സ​നം എ​ന്ന് അ​മർ​ത്യ​സെൻ വി​ളി​ച്ച വി​ക​സ​ന​മോ​ഡൽ മു​ന്നോ​ട്ടു പോ​കു​ന്ന​ത് പ്ര​വാ​സി​കൾ അ​യ​യ്ക്കു​ന്ന പ​ണ​മാ​ണ്. ഒ​രു 'Democratic socialist welfare state' എ​ന്ന് വ്യ​വ​ഹ​രി​ക്ക​പ്പെ​ടു​ന്നു കേ​ര​ളം. സാ​മൂ​ഹ്യ സു​ര​ക്ഷ​യും സർ​വ്വീ​സ് മേ​ഖ​ല​യു​ടെ അ​ഭൂ​ത​പൂർ​വ്വ​മാ​യ വ​ളർ​ച്ച​യു​മാ​ണ് കേ​ര​ള​മോ​ഡ​ലി​ന്റെ പ്ര​ത്യേ​ക​ത.
2014​-​ലെ സർ​ക്കാർ റി​പ്പോർ​ട്ട് പ്ര​കാ​രം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 23.63 ല​ക്ഷ​മാ​ണ്. 2011​-​ലെ സെൻ​സ​സ് പ്ര​കാ​രം 3 കോ​ടി 33 ല​ക്ഷം മ​ല​യാ​ളി​ക​ളു​ണ്ട്. ഇ​തിൽ ഒ​രു​കോ​ടി​യോ​ളം 'Non Residential Keralites' ​​- NRK ആ​ണ്. കേ​ര​ള​ത്തി​നു പു​റ​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​മാ​യി ഒ​രു കോ​ടി മ​ല​യാ​ളി​കൾ അ​ധി​വ​സി​ക്കു​ന്നു.
2014 - 15 സാ​മ്പ​ത്തി​ക വർ​ഷ​ത്തിൽ 'സ്റ്റേ​റ്റ് ലെ​വൽ ബാ​ങ്കേ​ഴ്സ് ക​മ്മി​റ്റി' നൽ​കി​യ ഡാ​റ്റ​യ​നു​സ​രി​ച്ച് 110 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​വാ​സി​കൾ കേ​ര​ള​ത്തി​ലേ​ക്ക​യ​ച്ച​ത്. '1 ല​ക്ഷം കോ​ടി'യെ​ന്ന മാ​ജി​ക് ന​മ്പർ ക​ട​ന്നു​പോ​യ​ത് അ​ത്ഭു​ത​ക​ര​മാ​യ നേ​ട്ട​മാ​ണ്. RBI നൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് 115 ബി​ല്യൺ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 7 ല​ക്ഷം കോ​ടി) മൊ​ത്തം NRI യു​ടെ നി​ക്ഷേ​പം. ഇ​തിൽ 1/6 കേ​ര​ള​ത്തി​ന്റെ സം​ഭാ​വ​ന​യാ​ണ്. കേ​ര​ള​ത്തെ മാ​ത്ര​മ​ല്ല ഇ​ന്ത്യൻ സ​മ്പ​ദ്വ്യ​വ​സ്ഥ​യേ​യും നിർ​ണ്ണ​യി​ക്കു​ന്ന​തിൽ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ അ​സാ​മാ​ന്യ​മാ​യ സം​ഭാ​വ​ന​യു​ടെ ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ് ഈ ക​ണ​ക്കു​കൾ.


'NRI - ബൂം' അ​ടി​സ്ഥാ​ന തൊ​ഴി​ലു​കൾ ചെ​യ്യു​ന്ന​തിൽ​നി​ന്ന് മ​ല​യാ​ളി​യെ പി​ന്തി​രി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തിൽ 'വൈ​റ്റ് കോ​ളർ ഫി​ക്‌സേ​ഷൻ' (White collor fixation) അ​തി​രു ക​ട​ന്നി​രി​ക്കു​ന്നു. 50 ല​ക്ഷ​ത്തോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കൾ കേ​ര​ള​ത്തിൽ ജോ​ലി ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​മി​താ​ണ്. പു​റ​ത്തേ​ക്ക് പോ​യ​വ​രേ​ക്കാ​ള​ധി​കം പേർ നിർ​മ്മാ​ണ​മേ​ഖ​ല​യി​ലും കാ​യി​കാ​ദ്ധ്വാ​നം ആ​വ​ശ്യ​മാ​യ മ​റ്റ് തൊ​ഴി​ലു​ക​ളെ​ടു​ക്കാ​നും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നി​രി​ക്കു​ന്നു. ഭാ​വി​യിൽ കേ​ര​ള മോ​ഡൽ വി​ക​സ​ന​ത്തി​ന് ഇ​ത് വെ​ല്ലു​വി​ളി​യാ​കും.
പ്ര​വാ​സി നി​ക്ഷേ​പ​ത്തിൽ ബാ​ങ്കു​ക​ളിൽ 'കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​ല​ധ​നം' ധ​നാ​ത്മ​ക നി​ക്ഷേ​പ​മാ​യി മാ​റ്റാം. മു​സ്ലിം സ​ഹോ​ദ​ര​ന്മാ​രിൽ മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാൽ പ​ലി​ശ സ്വീ​ക​രി​ക്കാ​ത്ത നി​ര​വ​ധി അ​തി​സ​മ്പ​ന്ന പ്ര​വാ​സി​ക​ളു​ണ്ട്. ആ​ഗോ​ള ബാ​ങ്കിം​ഗ് വ്യ​വ​സ്ഥ​യിൽ സ്വ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​കു​ന്ന പ​ലി​ശ ചാ​രി​റ്റി​യി​ലും സാ​മൂ​ഹ്യ ന​ന്മ​യി​ലും അ​ധി​ഷ്ഠി​ത​മാ​യ വി​ക​സ​ന പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ഉ​പ​യോ​ഗി​ക്കാൻ സാ​ധി​ക്കു​മോ എ​ന്ന അ​ന്വേ​ഷ​ണം പ്ര​ധാ​ന​മാ​ണ്.
യൂ​റോ - അ​മേ​രി​ക്ക മേ​ഖ​ല​യി​ലും ഗൾ​ഫി​ലും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങൾ വ​ളർ​ന്നു വ​രു​ന്നു​ണ്ട്. 'മ​ണി ഓർ​ഡർ' സ്ഥി​ര​മാ​യി വ​രു​മെ​ന്ന് ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണ്. തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാൻ പ​ദ്ധ​തി​ക​ളും നി​ക്ഷേ​പ​വും വേ​ണം. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് യു​ക്തി​ഭ​ദ്ര​മാ​യി 'NRI നി​ക്ഷേ​പ​ണം' വി​നി​യോ​ഗി​ക്ക​ണം. പ്ര​വാ​സി സ​മ്മേ​ള​ന​ങ്ങൾ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളോ​ടൊ​പ്പം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളിൽ​ക്കൂ​ടി ശ്ര​ദ്ധ പ​തി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.
സാം​സ്‌കാ​രി​ക​-​സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളിൽ പ്ര​വാ​സി​കൾ വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​ണ്. 'മ​ല​യാ​ള സം​സ്‌കാ​ര​വും ഭാ​ഷ​യും' ഇ​പ്പോൾ പു​ഷ്‌ക​ല​മാ​കു​ന്ന​ത് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളി​ലാ​ണ്. കേ​ര​ള​ത്തി​ലെ മ​ല​യാ​ളി​കൾ 'അ​യ്യോ' എ​ന്ന് മ​ല​യാ​ള​ത്തിൽ ക​ര​ഞ്ഞ കു​ഞ്ഞു​ങ്ങ​ളെ ശി​ക്ഷി​ക്കു​മ്പോൾ ശു​ദ്ധ​മ​ല​യാ​ളം പ​റ​ഞ്ഞും പഠി​ച്ചും ഒ​ന്നാ​ന്ത​രം സാ​ഹി​ത്യ​കൃ​തി​കൾ ര​ചി​ച്ചും പ്ര​വാ​സി​കൾ മാ​തൃ​ക​യാ​വു​ന്നു.
സാം​സ്‌കാ​രി​ക​മാ​യി മ​ല​യാ​ളി​യെ 'വി​ശ്വ​പൗ​ര​നാ​ക്കു​ന്ന​തിൽ' പ്ര​വാ​സം മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ മു​ക്കി​ലും മൂ​ല​യി​ലും ലോ​ക​ത്തി​ലെ ഒ​ട്ടു​മി​ക്ക​രാ​ജ്യ​ങ്ങ​ളി​ലും മ​ല​യാ​ളി​കൾ ഉ​ണ്ട്. ഇ​വി​ട​ങ്ങ​ളിൽ താ​ക്കോൽ സ്ഥാ​ന​ങ്ങ​ളിൽ മ​ല​യാ​ളി​ക​ളു​ണ്ട് എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. ഗൾ​ഫ് മേ​ഖ​ല 'മ​ല​യാ​ളി​യു​ടെ' ര​ണ്ടാം വീ​ടാ​ണ്. യൂ​റോ - അ​മേ​രി​ക്കൻ മേ​ഖ​ല​ക​ളിൽ ന​ഴ്സി​ങ്ങ്, സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധർ എ​ന്നി​വ​രാ​ണ് പ്ര​വാ​സി​ക​ളിൽ അ​ധി​ക​വും. ഗൾ​ഫിൽ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​വാ​സി​മ​ല​യാ​ളി​ക​ളിൽ ഭൂ​രി​പ​ക്ഷം. കാ​ന​ഡ, ആ​സ്‌ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​വും ഇ​പ്പോൾ വ്യാ​പ​ക​മാ​ണ്.
നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് യു​വ​ത്വ​വും ആ​രോ​ഗ്യ​വും വി​ദേ​ശ​മ​ണ്ണിൽ ചെ​ല​വി​ട്ട് പ്ര​വാ​സി​കൾ സ​മ്പാ​ദി​ക്കു​ന്ന പ​ണ​മാ​ണ് കേ​ര​ള​ത്തി​ന്റെ ഉ​യർ​ന്ന ജീ​വി​ത​നി​ല​വാ​ര​ത്തി​ന്റെ അ​ടി​ത്ത​റ. ദീർ​ഘ​കാ​ലം വി​ദേ​ശ​മ​ണ്ണിൽ പ​ണി​യെ​ടു​ത്ത​ശേ​ഷം കു​ടും​ബ​ത്തി​നും ബ​ന്ധു​ക്കൾ​ക്കു​മൊ​പ്പം ശി​ഷ്ട​ജീ​വി​തം ന​യി​ക്കാൻ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​കൾ​ക്ക് മാ​ന്യ​മാ​യ പു​ന​ര​ധി​വാ​സ​മൊ​രു​ക്കേ​ണ്ട​ത് രാ​ഷ്ട്ര​ത്തി​ന്റെ ബാ​ധ്യ​ത​യാ​ണ്. UN department of Economic and social affairs നൽ​കു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി​ക​ളു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യിൽ ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി​ക​ളു​ള്ള​ത് കേ​ര​ള​ത്തി​ലും .ഈ സാ​ഹ​ച​ര്യം ശ​ക്ത​വും പ്ര​വർ​ത്ത​ന​ക്ഷ​മ​വു​മാ​യ സ​മ​ഗ്ര പ്ര​വാ​സി പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് വി​രൽ​ചൂ​ണ്ടു​ന്ന​ത്. 'പ​ത്തേ​മാ​രി' പോ​ലു​ള്ള സി​നി​മ​കൾ അ​വ​ത​രി​പ്പി​ക്കു​ന്ന കഠി​ന​മാ​യ പ്ര​വാ​സ ജീ​വി​ത​യാ​ഥാർ​ത്ഥ്യ​ങ്ങൾ പ​രി​ഗ​ണി​ച്ചേ മ​തി​യാ​കൂ. പ്ര​വാ​സി​ക​ളു​ടെ ക​ണ്ണീ​രി​നും അ​ദ്ധ്വാ​ന​ത്തി​നും നൊ​മ്പ​ര​ങ്ങൾ​ക്കും അർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന നൽ​കാ​തെ ന​മു​ക്ക് മു​ന്നോ​ട്ടു​പോ​കാൻ ക​ഴി​യി​ല്ല.
മ​ല​യാ​ള​നാ​ടി​ന്റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും സ​മ​ന്വി​ത സം​സ്‌കൃ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​പു​ല​മാ​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ ആ​ഗോ​ള​ത​ല​ത്തി​ലു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഈ ദി​ശ​യി​ലു​ള്ള നീ​ക്ക​ങ്ങൾ​ക്ക് ഒ​രു നി​യ​മ​-​സ്ഥാ​പ​ന വ്യ​വ​സ്ഥ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​ദ്ധേ​യ​മാ​യ കാൽ​വ​യ്പ്പാ​ണ് ലോ​ക കേ​ര​ള സ​ഭ. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള ഇ​ന്ത്യൻ പൗ​ര​ന്മാ​രാ​യ കേ​ര​ളീ​യ​രു​ടെ പൊ​തു​വേ​ദി​യാ​യി രൂ​പീ​ക​രി​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം 2018 ജ​നു​വ​രി 12, 13 തീ​യ​തി​ക​ളിൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​മ്പോൾ മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​പ​ര​മാ​യ കൂ​ട്ടാ​യ്മ​യു​ടെ ഉ​ത്ത​മ മാ​തൃ​ക​യാ​യി അ​ത് മാ​റും എ​ന്ന കാ​ര്യം നി​സ്തർ​ക്ക​മാ​ണ്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ