ഒരു പ്രതിഷേധവും ഉയരുന്നില്ല, ഇന്ധന വില കൂട്ടി ഇഞ്ചിഞ്ചായി പിഴിയുന്നു
January 11, 2018, 12:30 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: ഇഞ്ചിഞ്ചായി കൊല്ലുക എന്നു കേട്ടിട്ടില്ലേ. അതാണിപ്പോൾ എണ്ണക്കമ്പനികൾ ചെയ്യുന്നത്. അനുദിനം അഞ്ചും പത്തും പൈസ കൂട്ടി ഉപഭോക്താക്കളെ പിഴിയുന്നു. പക്ഷേ ഒരു രാഷ്ട്രീയ കക്ഷിയും ഇതുവരെ ഒരു എതിർപ്പും ഉയർത്തിയിട്ടില്ല. ഇന്നലെ പെട്രോൾ ലിറ്ററിന് 5 പൈസയും ഡീസലിന് 8 പൈസയും കൂടി. കഴിഞ്ഞ ജൂൺ ഒന്നുമുതൽ തുടങ്ങിയതാണ് വിലകൂട്ടൽ.

അന്ന് പെട്രോളിന് 71.26 രൂപയും ഡീസലിന് 61.35 രൂപയുമായിരുന്നു. ഇന്നലെ പെട്രോളിന് 74.33 രൂപയും ഡീസലിന് 65.86 രൂപയുമായി. പെട്രോളിന് 3.7 രൂപയും ഡീസലിന് 4.51 രൂപയും കൂടി. ആറ് മാസത്തിനിടയിൽ ഇത്രയും വർദ്ധന ഉണ്ടായിട്ടും പ്രധിഷേധം ഉയരാത്തതാണ് വില കൂട്ടാൻ പെട്രോൾ കമ്പനികൾക്ക് തുണയാകുന്നതെന്ന് പമ്പുടമകൾ പറയുന്നു.

ഒപെക്കും ഒപെക് ഇതര രാജ്യങ്ങളും എണ്ണ ഉത്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ലിബിയയിൽ പൈപ്പ് ലൈനിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഉത്പാദനം കുറഞ്ഞതുമാണ് വില കുതിക്കാൻ കാരണം. വിപണി സന്തുലിതാവസ്ഥയിലെത്താൻ ഈ വർഷം പകുതി പിന്നിടുമെന്നാണ്‌ വിലയിരുത്തൽ. അങ്ങനെയെങ്കിൽ വില ഇനിയും കൂടും.

500 രൂപയ്ക്ക് പെട്രോൾ
ഓരോ ദിവസവും രാവിലെ 6ന് പുതിയ വില നിശ്ചയിച്ച്‌ മുംബയിൽ നിന്ന് പെട്രോളിയം കമ്പനികളുടെ നിർദ്ദേശം പെട്രോൾ പമ്പുകളിലെത്തും. അതൊന്നും നോക്കാതെ 500 ഉം 1000ഉം രൂപയ്ക്ക് വാഹന ഉടമകൾ ഇന്ധനം നിറയ്ക്കും. വിലനോക്കാതെ,​ രൂപ കണക്കാക്കി പെട്രോളും ഡീസലും നിറയ്ക്കുന്ന നമ്മുടെ ഈ ശീലം എണ്ണക്കമ്പനികൾ മുതലാക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ പെട്രോൾ,
ഡീസൽ വില


ജനുവരി 4..... 73.86........ 65.15
ജനുവരി 5..... 73.88....... 65.20
ജനുവരി 6....... 74.02....... 65.40
ജനുവരി 7....... 74.18 ....... 65.60
ജനുവരി 8....... 74. 28....... 65. 78
ജനുവരി 9 ... ....74.33....... 65.86
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ