മെൽവിൻ ജോൺസിനെ ഓർമ്മിക്കുമ്പോൾ....
January 13, 2018, 12:02 am
സി.കെ. ജയചന്ദ്രൻ
ഇന്ന് മെൽവിൻ ജോൺസ് ദിനം


ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും അടിത്തട്ടിൽ ആണ്ടുകിടക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രത്യാശയായ ലയൺസ് ക്ളബ്‌സ് ഇന്റർനാഷണൽ എന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനയുടെ സ്ഥാപകനായ മെൽവിൻ ജോൺസിന്റെ ജന്മദിനമാണ് ഇന്ന്. ബിസിനസ് ക്ളബുകൾ സാമ്പത്തിക നേട്ടത്തെക്കുറിച്ചു മാത്രം ചിന്തിക്കാതെ സഹജീവികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും പ്രവർത്തിക്കണം എന്ന മെൽവിൻ ജോൺസിന്റെ ആശയമാണ് ലയൺസ് ക്ളബ്‌സ് ഇന്റർനാഷണലിന്റെ 1917ലെ രൂപീകരണത്തിനിടയാക്കിയത്.
1956ൽ ബോംബെയി​ൽ ലയൺ​സ് ക്ളബ് ആരംഭി​ച്ചാണ് ഇന്ത്യയി​ൽ ഈ പ്രസ്ഥാനം എത്തി​യത്. 1959ൽ കോഴിക്കോട് ആരംഭിച്ചതോടെ കേരളത്തിൽ ലയൺസ് ക്ളബ് ആരംഭം കുറിച്ചു.
ലോകസമാധാനത്തിനുവേണ്ടി ലയൺസ് ക്ളബ് ഇന്റർനാഷണൽ യു.എന്നുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
1925ൽ ഹെലൻ കെല്ലർ അന്ധതാ നിവാരണത്തിന് ഈ പ്രസ്ഥാനത്തിന്റെ സഹായം അഭ്യർത്ഥിച്ചതു മുതൽ അന്ധതാ നിവാരണപ്രവർത്തനങ്ങൾക്ക് ലയൺസ് ക്ളബ് ഇന്റർനാഷണൽ പ്രത്യേക പരിഗണന നൽകുന്നു. 'സൈറ്റ് ഫസ്റ്റ്' എന്ന പ്രത്യേക പരിപാടിയിലൂടെ മൂന്ന് കോടി ജനങ്ങളുടെ കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞു.
ഈ വർഷം ഇന്റർനാഷണൽ പ്രസിഡന്റായി ചുമതലയേറ്റ ഡോ. നരേഷ് അഗർവാളിന് അടുത്ത നൂറ്റാണ്ടിന്റെ ലയൺ ക്ളബ് ഇന്റർനാഷണലിന്റെ കർമ്മ പദ്ധതികൾ തുടക്കം കുറിക്കുവാനുള്ള അസുലഭ അവസരമാണ് ലഭിച്ചിരിക്കുന്നത്.
ഓരോ ലയൺ അംഗവും മാസംതോറും 10 പേർക്ക് സേവനം നൽകിയാൽ ഈ വർഷം 17 കോടി ജനങ്ങളിൽ സേവനം എത്തിക്കാൻ കഴിയും എന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതു സാദ്ധ്യമായാൽ 2021 ൽ 20 കോടി ജനങ്ങളിൽ സേവനം എത്തിക്കണം എന്ന ലയൺസ് ക്ളബ്സ് ഇന്റർനാഷണലിന്റെ ലക്ഷ്യം കൈവരിക്കാനാവും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ