വഴങ്ങാത്തതിന് പച്ചയ്ക്ക് കത്തിച്ചു
January 13, 2018, 11:44 am
മുംബയ്:പ്രകൃതി വിരുദ്ധ ബന്ധത്തിന് വഴങ്ങാത്ത പതിമൂന്നുകാരനെ രണ്ടുയുവാക്കൾ ചേർന്ന് പച്ചയ്ക്ക് കത്തിച്ചു. ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ ബാലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കഴിഞ്ഞമാസം അവസാനം നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പ്രതികൾ പിടിയിലായോ എന്ന് വ്യക്തമല്ല. അന്വേഷണത്തിൽ പൊലീസ് വലിയ ശുഷ്കാന്തി കാണിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്.
ബധിരനും മൂകനുമായ കൂട്ടുകാരനൊപ്പം വീട്ടിലേക്ക് വരുമ്പോഴാണ് ബാലനെ ഉപദ്രവിച്ചത്. വഴിയരികിൽ ജീപ്പിലിരിക്കുകയായിരുന്ന പ്രതികൾ അടുത്തേക്കുവിളിച്ചെങ്കിലും കുട്ടികൾ ഒാടിമാറി. ഇവരെ പിന്തുടർന്ന പ്രതികൾ പതിമൂന്നുകാരനെ പിടികൂടി ജീപ്പിലെത്തിച്ചു. വസ്ത്രങ്ങൾ ഉരിഞ്ഞ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. ഇതോടെ എളുപ്പത്തിൽ തീപിടിക്കുന്ന ദ്രാവകം കുട്ടിയുടെ വസ്ത്രത്തിനുള്ളിൽ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. കത്തുന്ന വസ്ത്രവുമായി നിലവിളിച്ചോടിയ കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ബന്ധുക്കളുടെ ആരോപണത്തിൽ കാര്യമില്ലെന്നുപറഞ്ഞ പൊലീസ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ