ഒരു സിഗരറ്റ് കിട്ടിയെങ്കിൽ...
January 13, 2018, 11:45 am
ന്യൂഡൽഹി: സിഗരറ്റിന് അടിമയായ ആട്. വലിക്കില്ല; തീറ്റ മാത്രം. മാണ്ഡ്യയിലെ യശ്വന്ത് എന്ന കർഷകന്റേതാണ് സിഗററ്റ് പ്രേമിയായ ആട്. ദിവസവും ഒരു പത്തു സിഗററ്റെങ്കിലും കിട്ടിയില്ലെങ്കിൽ ആട് വൈലന്റാകും. ആരും വാങ്ങിത്തന്നില്ലെങ്കിൽ അടിച്ചുമാറ്റും. ആടിന്റെ സിഗററ്റ് പ്രേമം തുടങ്ങിയിട്ട് എത്രനാളായെന്ന് യശ്വന്തിന് വ്യക്തമായി അറിയില്ല. തെരുവിൽ നിന്ന് സിഗരറ്റ് കഷണങ്ങൾ പെറുക്കിത്തിന്ന് തുടങ്ങിയതാണ് . അപൂർവ ഇഷ്ടം അറിഞ്ഞതോടെ ഉടമയ്ക്കും നാട്ടുകാർക്കുമൊക്കെ കൗതുകമായി. പലരും സിഗററ്റ് വാങ്ങിച്ചു നൽകി. അതോടെ ഇഷ്ടം ഒന്നുകൂടി ബലത്തു.

പക്ഷേ, പിന്നീടാണ് പ്രശ്നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടത്. വാങ്ങിച്ചുകൊടുക്കാൻ മതിയാക്കിയതോടെ അടിച്ചുമാറ്റാൻ തുടങ്ങി. അത് ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി. ഇടയ്ക്ക് ആട് ബീഡിയും ഉപയോഗിച്ചുതുടങ്ങി. എങ്ങനെയും ആടിന്റെ സിഗരറ്റ് പ്രേമം ഇല്ലാതാക്കാനാവുമോ എന്ന അന്വേഷണത്തിലാണ്. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം ആടിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ