ജെ.ഡി.യുവിന്റെ മുന്നണി മാറ്റം: കോൺഗ്രസിനെ ഞെട്ടിച്ചത് മോഹനൻ
January 13, 2018, 12:01 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം: തന്ത്രശാലിയായ വീരേന്ദ്രകുമാറിന്റെ സമീപകാല രാഷ്ട്രീയ നീക്കങ്ങളെ ഒരു നുള്ളു സംശയത്തോടെ കണ്ടിരുന്ന കോൺഗ്രസ് നേതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് മുൻ മന്ത്രി കെ.പി. മോഹനനാണ്. ഒരുവേള വീരനും അനുയായികളും യു.ഡി.എഫ് വിട്ടാലും കെ.പി. മോഹനൻ യു.ഡി.എഫ് പാളയത്തിൽ പാറപോലെ ഉറച്ചുനിൽക്കുമെന്ന് അവർ വിശ്വസിച്ചു. പക്ഷേ ജെ.ഡി.യുവിന്റെ മുന്നണിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാൻ ചേർന്ന യോഗത്തിൽ മോഹനൻ എല്ലാ പിന്തുണയും വീരേന്ദ്രകുമാറിന് നൽകി. ചർച്ചകൾ തുടങ്ങിയപ്പോൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച രണ്ട് നേതാക്കൾ കെ.പി. മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമായിരുന്നു.

വീരേന്ദ്രകുമാറിന്റേത് രാഷ്ട്രീയ വഞ്ചന എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. ചെന്നിത്തലയുടെ പടയൊരുക്കത്തിൽ സ്ഥിരമായി പങ്കെടുത്ത ഘടകകക്ഷി അംഗങ്ങളിൽ ജെ.ഡി.യു പ്രതിനിധികളും ഉണ്ടായിരുന്നു. യാത്രയുടെ ഭാഗമായി കോഴിക്കോട്ടു നടന്ന പ്രധാന റാലിയിൽ പങ്കെടുത്തു പ്രസംഗിച്ച എം.പി. വീരേന്ദ്രകുമാർ ഇടതു സർക്കാരിന് നേരെ കടുത്ത വിമർശനമാണ് തൊടുത്തത്. അന്ന് വീരേന്ദ്രകുമാർ മുന്നണി വിടുന്നതായി കേൾക്കുന്നുവെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ സംഭവിക്കില്ലെന്ന ഉറച്ചമറുപടിയാണ് യു.ഡി.എഫ് നേതാക്കൾ നൽകിയത്. പടയൊരുക്കത്തിന്റെ സമാപന യോഗത്തിൽ ജെ.ഡി.യു വിട്ടുനിൽക്കുമെന്ന പ്രചാരണമുണ്ടായെങ്കിലും കെ.പി. മോഹനന്റെയും ദേശീയ സെക്രട്ടറി ജനറൽ വർഗീസ് ജോർജിന്റെയും സാന്നിദ്ധ്യം കൊണ്ട് മറുപടി നൽകി.

ചർച്ചകൾ നടക്കുന്നത് സംശയങ്ങളുയർത്തിയെങ്കിലും ദൾ മുന്നണി വിടുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചില്ല. അഥവാ പോയാലും ചെറിയ ഒരു പിളർപ്പിലൂടെ ഒരു കഷണം തങ്ങൾക്കൊപ്പം നിൽക്കുമെന്നും ഉറച്ചു വിശ്വസിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ