പൊലീസിന്റെ ക്രൂര മർദ്ദനത്തിൽകൂലിപ്പണിക്കാരന്റെ ഇടുപ്പെല്ല് പൊട്ടി
January 13, 2018, 12:36 pm
വർക്കല : പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ കൂലിപ്പണിക്കാരന്റെ ഇടുപ്പെല്ല് പൊട്ടിയ നിലയിൽ. വർക്കല പുല്ലാന്നികോട് മാവിളവീട്ടിൽ വിജയകുമാറിനാണ് (52) മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സതേടിയ വിജയകുമാറിന് ഡോക്ടർമാർ എട്ടാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ചു.
ഡിസംബർ 28ന് പണികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിജയകുമാറിനെ ജനതാമുക്ക് ജംഗ്ഷനിൽവച്ചാണ് വർക്കല സ്റ്റേഷനിലെ എ.എസ്.ഐ അടക്കമുള്ള പൊലീസുകാർ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചത്. ജീപ്പിലും തുടർന്ന് ലോക്കപ്പിലും വച്ച് ക്രൂരമായി മർദ്ദിച്ചെന്ന് മുഖ്യമന്ത്റിക്ക് നൽകിയ പരാതിയിൽ പറയുന്നു. പിറ്റേദിവസം രാവിലെ സ്റ്റേഷനിലെത്തിയ ഭാര്യ വിജയലതയുടെ മുന്നിലിട്ടും മർദ്ദിച്ചത്രെ. സ്റ്റേഷനിൽ നിന്ന് ഭാര്യയും മറ്റൊരാളും ചേർന്ന് താങ്ങിയെടുത്താണ് വാഹനത്തിൽ കയറ്റി വർക്കല താലൂക്കാശുപത്രിയിൽ കൊണ്ടു പോയത്. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് അയച്ചു. കൂലിപ്പണിക്കാരനായ വിജയകുമാർ നിത്യവൃത്തിക്കുപോലും മാർഗമില്ലാതെ ശയ്യാവലംബിയാണ്. ഡി.ജി.പി, പൊലീസ് കംപ്ലൈയിന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കും വിജയകുമാർ പരാതി നൽകിയിട്ടുണ്ട്.

ഫോട്ടോ: പൊലീസിന്റെ മർദ്ദനമേറ്ര് ഇടുപ്പെല്ല് പൊട്ടിയ വിജയകുമാർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ