രാമചന്ദ്രൻ നായരുടെ മൃതദേഹം വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും
January 14, 2018, 5:54 pm
തിരുവനന്തപുരം: അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10മണി വരെ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച രാമചന്ദ്രൻ നായരുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മന്ത്രി മാത്യു. ടി. തോമസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തലസ്ഥാനത്ത് നിന്നുള്ള എം.എൽ.എമാർ ഉൾപ്പെടെ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ചെങ്ങന്നൂർ ചെറിയനാടുള്ള വസതിയിലേക്ക് കൊണ്ടു പോകും. വൈകുന്നേരമാണ് സംസ്കാരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ