ലോക കേരളസഭ കൊണ്ട് എന്ത് നേടിയെന്ന് കെ. മുരളീധരൻ
January 13, 2018, 3:09 pm
തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് ലോക കേരളസഭ എന്ന മാമാങ്കം നടത്തിയതുകൊണ്ട് പ്രവാസികൾക്ക് ഉണ്ടാകുന്ന നേട്ടം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.മുരളീധരൻ എം.എൽ.എ ആവശ്യപ്പെട്ടു. സഭയിലെ ചർച്ചകൾക്ക് സാധാരണ സെമിനാറുകളുടെ നിലവാരമേയുള്ളൂ. പ്രവാസി മലയാളികളെ വലിയവരെന്നും ചെറിയവരെന്നും രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. താമസിക്കാൻ സൗകര്യം നൽകിയതുപോലും ഇത് നോക്കിയാണ്. എ.കെ.ജിയും പ്രവാസിയുമായി എന്ത് ബന്ധമുണ്ടായിട്ടാണ് മുഖ്യമന്ത്രി കേരളസഭയിൽ എ.കെ.ജിയെ പരാമർശിച്ചത്. വി.ടി ബൽറാമിന് മറുപടി പറയാനാണെങ്കിൽ ഒരു പത്രസമ്മേളനം വിളിച്ചാൽ മതിയായിരുന്നല്ലോ? ജി.എസ്.ടിയും നോട്ടുനിരോധനവും നല്ലതാണെന്നാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് പറഞ്ഞത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ജെ.ഡി.യുവിന്റെ മുന്നണിമാറ്റം ദൗർഭാഗ്യകരം
രാഷ്ട്രീയ അഭയം നൽകിയ യു.ഡി.എഫിനെ വീരേന്ദ്രകുമാറിനെപ്പോലുള്ള സീനിയർ നേതാവ് ചതിച്ചത് ദൗർഭാഗ്യകരമാണെന്ന് ജെ.ഡി.യുവിന്റെ മുന്നണിമാറ്റത്തെപ്പറ്റി മുരളീധരൻ പറഞ്ഞു. ഒരു മുന്നണിയിൽ നിന്നുകൊണ്ടാണ് എതിർ മുന്നണിയുമായി അവർ കരാർ ഉറപ്പിച്ചത്.സാങ്കേതികമായി വീരേന്ദ്രകുമാറിന്റെ പാർട്ടി ജെ.ഡി.യു അല്ലെന്നും മുരളീധരൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ