വിവാഹം നടന്നത് സ്വർഗത്തിൽ
January 31, 2018, 2:48 pm
കാലിഫോർണിയ: നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ സാഹസികത ഇഷ്ടപ്പെടുന്ന കാലിഫോർണിയൻ സ്വദേശികളായ റയാനും കാമ്പർലിയും വിവാഹിതരാവാൻ തീരുമാനിച്ചു. വിവാഹവേദി എവിടെ വേണമെന്ന കാര്യത്തിൽ അവർക്ക് തർക്കമേ ഇല്ലായിരുന്നു. ആദ്യം കണ്ടുമുട്ടിയ സ്ഥലത്തുതന്നെയാവണം വിവാഹം. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അങ്ങനെ ഭൂമിയിൽ നിന്ന് 400 അടി ഉയരത്തിൽ മോബ് ഗർത്തത്തിന് കുറുകെ ഉയർന്ന വിവാഹ വേദിയിൽ വച്ച് വിവാഹം നടന്നു. വലപോലെ കെട്ടിയുണ്ടാക്കിയതായിരുന്നു വേദി. ഇത് മനോഹരമായി അലങ്കരിക്കുകയും ചെയ്തിരുന്നു.

അപൂർവ വിവാഹത്തിന് ദൂരെ നിന്ന് സാക്ഷ്യം വഹിക്കാൻ നിരവധിപേർ എത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അപകടം പിടിച്ചതാണെങ്കിലും സാഹസികതയെ ഇഷ്ടപ്പെടുന്നവർക്ക് യോജിച്ച വേദി എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.