ചെക്കനെ തന്നാൽ അഞ്ചുകോടി തരാം
February 3, 2018, 3:47 pm
ബീജിംഗ്: മുപ്പത്തെട്ടുകാരിക്ക് ഇരുപത്തിമൂന്നുകാരനോട് കടുത്ത പ്രണയം. എങ്ങനെയും പയ്യനെ കല്യാണം കഴിച്ചേ പറ്റൂ. പക്ഷേ, പയ്യന്റെ വീട്ടുകാർ ഒരുതരത്തിലും അടുക്കുന്നില്ല. അവസാനം യുവതി ഒരു കിടിലം ഓഫർ വച്ചു. വിവാഹത്തിന് സമ്മതിച്ചാൽ അഞ്ചുകോടി രൂപ സമ്മാനമായി നൽകാം. ഇതുകേട്ട് ബോധം കെട്ടുപോയ പയ്യന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ കോങ്‌ഹായ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരിയാണ് സംഭവത്തിലെ നായിക. പ്രണയം കടുത്തതോടെ ഇരുവരും ശാരീരികമായും അടുത്തു. യുവതി ഗർഭിണിയായി. ഇതാണ് പെട്ടെന്ന് വിവാഹം കഴിക്കാൻ കാരണമായത്. ആദ്യം പയ്യന്റെ വീട്ടുകാരെ സമീപിച്ചെങ്കിലും പതിനഞ്ച് വയസ് മൂത്ത പെണ്ണിനെ കെട്ടാൻ അവർ സമ്മതം മൂളിയില്ല. എന്നാൽ ഓഫർ ലഭിച്ചതോടെ അവർക്ക് സമ്മതിക്കാതിരിക്കാനായില്ല. പയ്യനും പൂർണസമ്മതം. ചുവന്ന ആഡംബര കാറിൽ സ്വർണാഭരണങ്ങൾ അണിഞ്ഞ് എത്തിയ യുവതി കല്യാണത്തിനെത്തിയവരെ വീണ്ടും ഞെട്ടിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കിട്ടിയ സമ്പാദ്യത്തിന്റെ തീരെ ചെറിയൊരു ഭാഗം മാത്രമാണ് യുവതി വിവാഹത്തിനായി ചെലവാക്കിയത്. വിവാഹ വീഡിയോയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.