കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റാങ്ക് പട്ടിക, കേരളം ഒരു ചുവട് പിറകോട്ട്
February 6, 2018, 9:10 am
കെ.പി. കൈലാസ് നാഥ്
തിരുവനന്തപുരം: വ്യവസായ പരിഷ്കരണത്തിനായി കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം തയ്യാറാക്കിയ റാങ്ക് പട്ടികയിൽ കേരളം നിലവിലുണ്ടായിരുന്ന 20-ാം സ്ഥാനത്തുനിന്ന് 21 ലേക്ക് താണു. അതിന് തൊട്ടുമുമ്പുള്ള വർഷം കേരളം 12-ാം സ്ഥാനത്തായിരുന്നു. കേരളത്തിന് 47.59 % മാർ‌ക്കാണ് ലഭിച്ചത്. പശ്ചിമ ബംഗാൾ, കർണാടക, ഹരിയാന സംസ്ഥാനങ്ങൾക്കാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ നിലവിലുള്ള ചുമട്ട് തൊഴിലാളി നിയമമുൾപ്പെടെ ഏഴ് നിയമങ്ങൾ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയെങ്കിലും റാങ്കിംഗിൽ കേരളത്തിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.

വ്യവസായ സൗഹൃദ സംവിധാനമൊരുക്കുന്നതിനെ കുറിച്ച് ലോക ബാങ്ക് 10 മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നതെങ്കിൽ കേന്ദ്ര സർക്കാർ 12 മാനദണ്ഡങ്ങളാണ് മുന്നോട്ട് വച്ചത്. ഒക്ടോബർ 31 വരെ ഓരോ സംസ്ഥാനവും നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് കേന്ദ്രം പരിഗണിച്ചത്. ലോക ബാങ്ക് പട്ടികയിൽ മുൻ വർഷത്തെ 130ൽ നിന്ന് ഇന്ത്യ 100 ലെത്തിയിരുന്നു.


ആദ്യത്തെ പത്ത് സ്ഥാനക്കാരും മാർക്കും
1-പശ്ചിമബംഗാൾ 89.97%
2-കർണാടക 89.97%
3-ഹരിയാന 89.43%
4-അസാം 89.16%
5-ജാർഖണ്ഡ് 88.62%
6-ഗുജറാത്ത് 88.62%
7-മദ്ധ്യപ്രദേശ് 88.35%
8-രാജസ്ഥാൻ 88.06%
9-ആന്ധ്ര 87.26%
10-തെലങ്കാന 86.99%

റാങ്കിംഗിന് പരിഗണിച്ച
മുഖ്യ മാനദണ്ഡങ്ങൾ

ഏകജാലകം നടപ്പിലാക്കൽ, ഭൂമി ലഭ്യമാക്കൽ, പരിസ്ഥിതി അംഗീകാരം, ലൈസൻസുകളും പെർമിറ്റുകളും കിട്ടൽ, സുതാര്യത, നികുതി അടയ്ക്കൽ, കരാർ നടപ്പിലാക്കൽ, തൊഴിൽ നിയമങ്ങൾ, നിർമ്മാണാനുമതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ