വേണ്ട അതു വേണ്ട
February 13, 2018, 11:28 am
ബെർലിൻ : സ്വയംഭോഗം കാരണം ഓരോ വർഷവും ജർമ്മനിയിൽ മരിക്കുന്നത് നൂറുപേർ. ഞെട്ടിത്തരിച്ച് സ്വയംഭോഗം ഉപേക്ഷിക്കാൻ തീരുമാനിക്കരുതേ,അരുതാത്ത വഴികൾ മാത്രം വേണ്ടെന്നു വച്ചാൽ മതി.അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലാണ് സ്വയംഭോഗ മരണത്തെപ്പറ്റിയുള്ള കണക്കുകൾ പുറത്തുവന്നത്. ഇരകളിൽ കൂടുതലും പുരുഷന്മാരാണ്.
കേട്ടാൽ ഞെട്ടുന്ന രീതികളാണ് പലരും സ്വീകരിക്കുന്നത്. അലങ്കാര ബൾബിൽ നിന്നുള്ള ചെറിയ ഷോക്ക് മാറിടത്തിൽ ഏല്പിച്ചായിരുന്നു ഒരാൾ നിർവൃതികൊണ്ടത്. അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതോടെ കക്ഷിയുടെ കാര്യം ഓകെയായി.

ജനനേന്ദ്രിയ ഭാഗത്ത് നെയ്യും വെണ്ണയും പുരട്ടി പരീക്ഷണങ്ങൾ നടത്തുന്നതായിരുന്നു മറ്റൊരാളുടെ രീതി. ഇതെല്ലാം പുരട്ടി പോയി നിന്നത് തീയുടെ അടുത്തും. പിന്നെത്തെ കാര്യം പറയേണ്ടല്ലോ? പൊള്ളിയടർന്ന ശരീരവുമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് അയാൾ മരണത്തിനു കീഴടങ്ങിയത്. അന്യവസ്തുക്കൾ ഉള്ളിൽ കയറ്റിയുള്ള പരീക്ഷണമാണ് സ്ത്രീകൾക്ക് വിനയാകുന്നത്. കുപ്പി കയറ്റാനുള്ള ശ്രമത്തിനിടെ പൊട്ടി ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നാണ് ഒരു യുവതി മരിച്ചത്. ശരിയായി വൃത്തിയാക്കാത്ത ഇത്തരം വസ്തുക്കൾ ഉള്ളിൽ പ്രവേശിപ്പിക്കുമ്പോഴുണ്ടാകുന്ന അണുബാധയും ചിലരുടെ ജീവനെടുക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ