തുണിയലർജി ഇനിവേണ്ട
February 12, 2018, 12:00 pm
കെയ്‌റോ: സെക്സിയാവാം, പക്ഷേ, ഇത്രയും വേണ്ട. അടിവസ്ത്രമിടാതെ ഏതെങ്കിലും പരിപാടിക്ക് കണ്ടാൽ അകത്താകും. ജയിലിടിഞ്ഞാലും പിന്നെ പുറത്തുവരില്ല. റഷ്യൻ ഡാൻസറായ എക്തറേനിന ആൻഡ്രുവ യ്ക്കാണ് ഈജിപ്ഷ്യൻ പൊലീസിന്റെ ഈ മുന്നറിയിപ്പ്. അടിവസ്ത്രത്തോട് പണ്ടേ അലർജിയുള്ള ആളാണ് എക്തറേനിന. പ്രത്യേകിച്ചും പരിപാടിക്കു പോകുമ്പോൾ. വേദിയിൽ ഇളകിയാടുമ്പോൾ പുറത്തുകാണാത്ത ശരീരഭാഗങ്ങൾ ചുരുക്കം. ഓരോ പരിപാടി കഴിയുമ്പോഴും ആരാധകരുടെ എണ്ണം കൂടുന്നതിനു പിന്നിലെ കാരണവും ഇതായിരുന്നു.
ഈജിപ്തിലെ നൃത്തത്തിന്റെ വീഡിയോ പ്രചരിച്ചതാണ് പ്രശ്നമായത്.

അരയ്ക്കു മുകളിലോട്ട് കുഴപ്പമില്ലാത്ത രീതിയിൽ തുണിയുണ്ടായിരുന്നുവെങ്കിലും കീഴ്‌പ്പോട്ട് പേരിനു മാത്രവും. അടിവസ്ത്രവും ഇല്ല. പോരേ പുകിൽ. രാജ്യത്തിന്റെ അന്തസിനെ തകർത്തു എന്ന ആരോപണമായി. ഉടൻതന്നെ പൊലീസ് നർത്തകിയെ പൊക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. അടിവസ്ത്രം ഇടാതെ ഒരു പരിപാടിയും ഇനിയില്ലെന്ന് ഉറപ്പുകൊടുത്തശേഷമാണത്രേ എക്തഗേനിന സ്ഥലം വിട്ടത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ