വരണ വരവുകണ്ടാ
February 13, 2018, 11:31 am
വാഷിംഗ്ടൺ: പെണ്ണിന്റെ നാണം മറയ്ക്കാൻ ആണുങ്ങൾ ഇടപെടേണ്ടിവന്നു. ഒരുവശം വെട്ടിത്തുറന്ന ഗൗണുമിട്ടാണ് പ്രമുഖ അമേരിക്കൻ ഗായിക ഹാൽസി ഒരു ചടങ്ങിനെത്തിയത് . സംഗതി ഗ്ളാമറായിരുന്നെങ്കിലും അല്‌പം കടന്നുപോയി. നടക്കുമ്പോൾ കാണരുതാത്തതെല്ലാം കണ്ടു. പേരിനൊരു അടിവസ്ത്രമുണ്ടായിരുന്നെങ്കിലും നഗ്നത തടയാൻ അതിനും കഴിഞ്ഞില്ല. ആർത്തി പൂണ്ട പപ്പരാസികൾചുറ്റും കൂടി. കുറച്ചുനേരത്തേക്ക് കാമറകൾക്ക് വിശ്രമമേ ഇല്ലായിരുന്നു. ചടങ്ങിനെത്തിയ ചില സീൻ പിടി വിദഗ്ദ്ധരും അവസരം മുതലാക്കി. കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് ഹാൽസിക്ക് അപ്പോഴാണ് ബോദ്ധ്യപ്പെട്ടത്. പക്ഷേ എന്തുചെയ്യാൻ. കരച്ചിലിന്റെ വക്കിലായി താരം.

ഈ സമയം കാര്യത്തിന്റെ ഗൗരവം പിടികിട്ടിയ ചില പുരുഷന്മാർ ഹാൽസിയെ രക്ഷിക്കാനെത്തി. അവർ ചുറ്റുംകൂടി കാമറാക്കണ്ണുകളിൽ നിന്ന് രക്ഷിച്ച് സുരക്ഷാസ്ഥാനത്തെത്തിച്ചു. ഒടുവിൽ ഗൗൺ മാറ്റിയാണ് ചടങ്ങിൽ പങ്കെടുത്തത്. പരിപാടികൾക്കു പോകുമ്പോൾ വസ്ത്രത്തിൽ ശ്രദ്ധിക്കണം. വെട്ടിത്തുറന്നിടുമ്പോൾ വീതി കൂടിയ അടിവസ്ത്രമെങ്കിലും ധരിക്കണം തുടങ്ങിയ ഉപദേശങ്ങളും പുരുഷ കേസരികൾ നൽകിയത്രേ. ഹാൽസിയും തുണിയും തമ്മിൽ പണ്ടേ അത്ര ഇഷ്ടത്തിലല്ല. ആൾക്കാരുടെ നെഞ്ചിടിപ്പ് എങ്ങനെ കൂട്ടാമെന്ന് ഗവേഷണത്തിലാണ് കക്ഷി. അകം പുറം കാണിക്കുന്ന വസ്ത്രങ്ങളും ത്വക്കിന്റെ നിറത്തിലുള്ള അടിവസ്ത്രങ്ങളുമാണ് കക്ഷിക്ക് ഏറെ ഇഷ്ടം.ഇത്തവണ പാപ്പരാസികൾ വളഞ്ഞതാണ് കക്ഷിയെ വിഷമിപ്പിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ