ഭാഗവതിന്റെ വീമ്പുപറച്ചിൽ വെല്ലുവിളി: മുഖ്യമന്ത്രി
February 13, 2018, 12:49 am
തിരുവനന്തപുരം:ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾകൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളിൽ ആർ.എസ്.എസ് ചെയ്യുമെന്ന മോഹൻ ഭാഗവതിന്റെ വീമ്പുപറച്ചിൽ ദുരുപദിഷ്ടവും ഭരണഘടനയെ വെല്ലുവിളിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രാജ്യത്തിനായി പോരാടാനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളിൽ രൂപീകരിക്കാൻ ആർ.എസ്.എസിനു സാധിക്കുമെന്നാണ് സംഘടനയുടെ മേധാവി പറയുന്നത്. അതിനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും സാഹചര്യം വന്നാൽ അതിന് മുന്നിട്ടിറങ്ങുമെന്നും ഭാഗവത് പറഞ്ഞിട്ടുണ്ട്.
ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളേടോ ആദരവില്ലാത്ത സംഘമാണ് ആർ.എസ്.എസ് എന്ന് പ്രസ്താവന തെളിയിക്കുന്നു. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകർത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നത്.
ഹി​റ്റ്‌ലറുടെ ജർമനിയോ മുസോളിനിയുടെ ഇ​റ്റലിയോ ആക്കി ഇന്ത്യയെ മാ​റ്റാനാണ് ശ്രമിക്കുന്നത്.
സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്റോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോൾ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അമ്പരപ്പിക്കുന്നതുമായ പ്രസ്താവന പിൻവലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാൻ ആർ.എസ്.എസ് തയാറാകണം. സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവർമെന്റിന്റെ നിലപാടെന്തെന്ന് പ്രധാനമന്ത്റി മോദി വ്യക്തമാക്കണമെന്നും കുറിപ്പിൽ പറയുന്നു.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ