ഡി. ജി. പി ബഹ്റ ചികിത്സയ്ക്കായി അവധിയിൽ.
February 13, 2018, 12:49 am
തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.14 ദിവസം അവധി തുടരുമെന്നാണ് അറിയുന്നത്. പൊലീസ് അഡ്മിനിസ്ട്രേഷൻ ചുമതല ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി അനന്തകൃഷ്ണനാണ്. ഉത്തരമേഖലയിലെ ക്രമസമാധാന ചുമതല ഡി.ജി.പി രാജേഷ് ദിവാനും ദക്ഷിണമേഖലയുടെ ചുമതല എ.ഡി.ജി.പി അനിൽകാന്തിനുമാണ് നൽകിയിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ