മിനിമം ബസ് ചാർജ് 8 രൂപയാകും
February 14, 2018, 1:43 am
ചാർജുകൂട്ടാൻ ഇടതുമുന്നണിയിൽ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നതിന് ഇടതുമുന്നണിയിൽ ധാരണ. ഓർഡിനറിയുടെ മിനിമം ചാർജ് 7ൽ നിന്ന് 8 രൂപയാകും. വിദ്യാർത്ഥികൾക്ക് യാത്രാസൗജന്യം ഇപ്പോഴുള്ളത് തുടരും. എന്നാൽ വർദ്ധിപ്പിച്ച നിരക്കിന് ആനുപാതികമായ വർദ്ധന അതിൽ പ്രതിഫലിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ശുപാർശ അംഗീകരിച്ച് തീരുമാനം പ്രഖ്യാപിക്കും. അജൻഡകൾ കൂടുതലാണെങ്കിൽ നാളെയും മന്ത്രിസഭായോഗം ചേർന്നേക്കും. 2014 മേയ് 20നാണ് അവസാനമായി ബസ് ചാർജ് വർദ്ധിപ്പിച്ചത്.
ഇന്നലെ ചേർന്ന എൽ.ഡി.എഫിന്റെ അടിയന്തര യോഗത്തിൽ ബസ് ചാർജ് വർദ്ധനയ്ക്കുള്ള കരട് ശുപാർശയുടെ വിശദാംശങ്ങൾ ഗതാഗതമന്ത്രി കൂടിയായ എൻ.സി.പി നേതാവ് എ.കെ. ശശീന്ദ്രനാണ് അവതരിപ്പിച്ചത്. ബസുടമകൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളും അവർ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യവും മന്ത്രി വിശദീകരിച്ചു. മുക്കാൽ മണിക്കൂർ നീണ്ട യോഗം ഈ അജൻഡ മാത്രമേ ചർച്ച ചെയ്തുള്ളൂ. യോഗം പകുതിയായപ്പോഴാണ് മുഖ്യമന്ത്രി എത്തിയത്.

മന്ത്രിസഭായോഗത്തിൽ
അവതരിപ്പിക്കുന്ന കരട് ശുപാർശ
മിനിമം നിരക്ക് (രൂപ) മാറുന്നത് ഇങ്ങനെ:

ബസ് ഇപ്പോൾ ഇനി
ഓർഡിനറി 7 8
ഫാസ്റ്റ് 10 11
സൂപ്പർഫാസ്റ്റ് 13 15
സൂപ്പർഡീലക്സ് 20 22
ഹൈടെക് ലക്‌ഷ്വറി 40 44
വോൾവോ 40 45

കിലോമീറ്റർ നിരക്ക് (പൈസ) മാറുന്നത് :

ബസ് ഇപ്പോൾ ഇനി
ഓർഡിനറി 64 70
ഫാസ്റ്റ് 68 75
സൂപ്പർഫാസ്റ്റ് 77 85
സൂപ്പർഡീലക്സ് 90 100
ഹൈടെക് ലക്‌ഷ്വറി 110 120
വോൾവോ 130 145


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ