നടൻ ഹരികുമാരൻ തമ്പി നിര്യാതനായി
February 14, 2018, 12:36 am
തിരുവനന്തപുരം: നിരവധി സീരിയലുകളിലൂടെ കുടുംബ സദസുകൾക്ക് ഏറെ പ്രിയങ്കരനായ നടൻ വട്ടിയൂർക്കാവ് വലിയവീട് ലെയിൻ 'ഗൗരിനന്ദന'ത്തിൽ ഹരികുമാരൻ തമ്പി (56) നിര്യാതനായി. കരൾ രോഗത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിൽ വച്ചായിരുന്നു മരണം. നാടക രംഗത്തു നിന്നാണ് ഹരികുമാരൻ തമ്പി സിനിമ-സീരിയൽ രംഗത്തെത്തിയത്. രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്ത 'ഇന്ദമുഖി ചന്ദ്രമതി' എന്ന ഹാസ്യപരമ്പരയാണ് അദ്ദേഹത്തിന് ബ്രേക്ക് നൽകിയത്. തുടർന്ന് സ്ത്രീധനം, ബാലഗണപതി, സ്ത്രീധനം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. തേജാഭായി, ദലമർമ്മരങ്ങൾ, കണിച്ചുകുളങ്ങരയിൽ സി.ബി.ഐ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സംസ്കാരം ഇന്നലെ രാത്രി ശാന്തികവാടത്തിൽ നടന്നു. ഭാര്യ - സുഷമ്മ. എം.എ. വിദ്യാർത്ഥിനിയായ ഗൗരി തമ്പി ഏകമകളാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ