ഇ.ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതി നടത്താൻ: വി.മുരളീധരൻ
March 7, 2018, 12:10 am
തിരുവനന്തപുരം: ലൈ​റ്റ് മെട്രോ പദ്ധതിയെ അവഗണിച്ച് രാജ്യത്തിന്റെ മെട്രോ മാൻ ഇ.ശ്രീധരനെ ഒഴിവാക്കിയ സംസ്ഥാന സർക്കാർ തങ്ങൾക്ക് താത്പര്യമുള്ള കമ്പനിയെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു.
കേരളത്തിനു ശേഷം ലൈ​റ്റ് മെട്രോയ്ക്ക് അപേക്ഷ നൽകിയ ലക്‌നൗവിൽ ട്രെയിൻ ഓടിത്തുടങ്ങി. കഴിഞ്ഞ നവംബറിൽ ഡി. എം. ആർ.സി നൽകിയ വിശദമായ പദ്ധതി രേഖ പൂഴ്ത്തിവച്ചതുതന്നെ ഇ.ശ്രീധരനെതിരായ നീക്കത്തിന്റെ ഭാഗമായിരുന്നു. 2015മുതൽ കാത്തിരുന്നിട്ടും മന്ത്റിമാരും ഉദ്യോഗസ്ഥരും നിഷേധഭാവത്തിലാണെന്ന ഇ.ശ്രീധരന്റെ പരാതി തന്നെ രണ്ട് മുന്നണികളുടേയും സർക്കാരുകൾ ലൈ​റ്റ് മെട്രോ പദ്ധതിയോട് കാണിച്ച സമീപനത്തിനുള്ള ഉത്തമ ഉദാഹരണമാണ്.
തങ്ങൾക്കു താത്പര്യമുള്ള കമ്പനിക്ക് ലൈ​റ്റ് മെട്രോയുടെ ചുമതല നൽകുന്നതിനുവേണ്ടിയാണ് ഇടത് സർക്കാർ പദ്ധതിയോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചത്. സ്വന്തം നാട്ടുകാരനായ ഇ.ശ്രീധരനെ തിരിച്ചുവിളിച്ച് കേരളത്തിന്റെ ലൈ​റ്റ് മെട്രോയുടെ നിർമാണ ചുമതലകൾ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു. തങ്ങളുടെ ഇഷ്ടക്കാരായ കമ്പനിക്ക് ലൈ​റ്റ് മെട്രോയുടെ നിർമ്മാണം നൽകാനും അഴിമതിക്ക് കളമൊരുക്കാനുമുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറണം. അല്ലെങ്കിൽ ഇ.ശ്രീധരനെ അവഗണിച്ചതിനും അഴിമതി നീക്കത്തിനുമെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി. മുന്നോട്ടുവരുമെന്ന് വി.മുരളീധരൻ മുന്നറിയിപ്പ് നൽകി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ