ശരിക്കും മൂങ്ങൂട്ടാ!
March 9, 2018, 12:33 pm
അടുത്ത നൂറ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ മുങ്ങിത്താഴുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയിൽ മുംബൈയും മംഗളൂരുവുമുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദേശീയ സമുദ്രാന്തരീക്ഷ വിഭാഗത്തിന്റെ പഠനങ്ങളും ഇതേ കണ്ടെത്തലിലാണ്. കൊൽക്കത്ത, മുംബൈ നഗരങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ആഗോള താപനില വർദ്ധിക്കുന്നതാണ് കാരണം.

അതോടെ മഞ്ഞുരുകി കടൽവെള്ളം കയറും. ഇന്ത്യയിലെ 14,000 ചതുരശ്ര കിലോമീറ്ററോളം കരഭാഗം അപ്രത്യക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഒരു വിഭാഗം ജനത അഭയാർത്ഥികളായി മാറുമെന്നും പ്രവചിക്കുന്നു. ഹരിത ഗൃഹപ്രഭാവം ലോകതാപനില കൂട്ടുകയും, സമുദ്ര ജല നിരപ്പ് ഉയർന്ന് നഗരങ്ങൾ മുങ്ങിത്താഴും.

രാജ്യത്തെ പ്രധാന തുറമുഖ നഗരങ്ങളായ ആന്ധ്രയിലെ കാക്കിനട, മഹാരാഷ്ട്രയിലെ മുംബൈ, കർണാടകയിലെ മംഗളുരു എന്നിവിടങ്ങളിലെ ജലനിരപ്പ് ഭാവിയിൽ ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കൻ നഗരമായ ന്യൂയോർക്ക് സിറ്റിയും ഈ ഭീഷണിയുടെ പിടിയിലാണെന്ന് ഗവേഷകർ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ