പൊങ്ങിപ്പൊങ്ങി എങ്ങോട്ടാടാ
March 12, 2018, 12:00 pm
ലണ്ടൻ: വയസ് പതിനാറ്. ഉയരം ഏഴടി നാലിഞ്ച്. തീർന്നില്ല കക്ഷി ഇപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ ബ്രാൻഡം മാർഷെയിലാണ് ഈ പൊക്കക്കാരൻ. ലോകത്തിലെ ഏറ്റവും പൊക്കക്കാരനായ കൗമാരക്കാരൻ ബ്രാൻഡം ആണെന്നാണ് കരുതുന്നത്. കുടുംബത്തിലെ മറ്റുള്ളവരെല്ലാം സാധാ പൊക്കക്കാർ. ഒമ്പതു വയസുവരെ ബ്രാൻഡവും അങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് വളർന്നുപൊങ്ങിയത്. രോഗമായിരിക്കുമെന്നു കരുതി ഡോക്ടർമാരെ കാണിച്ചു. പക്ഷേ, ഒരു കുഴപ്പവും കണ്ടെത്താനായില്ല.

കഴിഞ്ഞ വർഷമാണ് ബ്രാൻഡം വാർത്തകളിൽ ഇടംപിടിച്ചത്. ഏഴടിയോടടുപ്പിച്ചായിരുന്നു അന്നു പൊക്കം. ഇതിനിടെ ബാസ്കറ്റ് ബാൾ ടീമിലും ഇടം പിടിച്ചു. പുറത്തിറങ്ങിയാൽ ആളുകൾ ചുറ്റും കൂടും. പലർക്കും സെൽഫിയെടുക്കണം. അതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. പലപ്പോഴും മുട്ടുകുത്തിനിൽക്കേണ്ടിവരും. അപ്പോൾ ശരിക്കും പൊക്കം ഫീലുചെയ്യുന്നില്ലെന്ന് ചിലർക്ക് നിരാശ. പിന്നെ ഒരു തരത്തിൽ അഡ്ജസ്റ്റു ചെയ്തു ചെയ്ത് കാര്യങ്ങൾ ഓകെയാക്കും. ആരെയും നിരാശപ്പെടുത്തില്ല. പൊക്കം പ്രശസ്തി സമ്മാനിക്കുമ്പോഴും ചില സ്വകാര്യ ദുഃഖങ്ങൾക്കും ഇടയാക്കുന്നുണ്ട്. എവിടെയും ഫ്രീയായി നടക്കാനാവുന്നില്ല എന്നതാണ് പ്രധാനം. ആദ്യമൊക്കെ ആസ്വദിച്ചിരുന്നെങ്കിലും വലിയ തൊന്തരവാണെന്ന് പിന്നീട് വ്യക്തമായി. ഇഷ്ടവസ്ത്രം ധരിക്കാനാവാത്തത് മറ്റൊരു പ്രശ്നം. പല കടകൾ കയറി ഇറങ്ങിയാൽ പോലും ഇഷ്ടപ്പെട്ടതൊന്നും കിട്ടില്ല. പിന്നെ കിട്ടുന്നതുകൊണ്ട് ഒരു തരത്തിൽ അഡ്ജസ്റ്റു ചെയ്യുന്നു എന്നു മാത്രം.
ദേശീയ ബാസ്കറ്റ് ബാൾ ടീമിൽ കയറിപ്പറ്റുകയാണ് ബ്രാൻഡത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള പരിശ്രമത്തിലാണ് കക്ഷി ഇപ്പോൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ