എസ്.എഫ്.ഐക്കാരനെ കുത്തിയത് രാഷ്ട്രീയവിരോധത്താൽ
March 14, 2018, 1:28 am
തിരുവനന്തപുരം: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ , കാഞ്ഞിരങ്ങാട് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണി​റ്റ് സെക്രട്ടറിയുമായ കിരണിനെ കത്തികൊണ്ട് വയ​റ്റിൽ കുത്തി കൊലപ്പെടുത്താൻ ശമിച്ചതിനു പിന്നിൽ രാഷ്ട്രീയവിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കിരണിന്റെ മൂന്ന് സുഹൃത്തുക്കളെ മരവടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ പ്രതികളാക്കി തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. 7പ്രതികളെ അറസ്റ്റ് ചെയ്തു. ഏഴുപേരെക്കൂടി കിട്ടാനുണ്ട്. തളിപ്പറമ്പ് കീഴാ​റ്റൂരിൽ എൻ.എച്ച് ബൈപ്പാസ് റോഡ് നിർമ്മിക്കുന്നതിൽ എതിർപ്പ് നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് സ്ഥാപിച്ച ബോർഡുകളും ബാനറുകളും നശിപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേർ കിരണിനെ ആക്രമിച്ച കേസിലെയും പ്രതികളാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ