സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല: മുഖ്യമന്ത്രി
March 14, 2018, 1:28 am
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തൽ
സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ പറഞ്ഞു.
എന്നാൽ ,കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ എന്തുവേണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ ആയിരക്കണക്കിനു യുവജനങ്ങളുടെ തൊഴിൽ അവസരമാണ് സർക്കാർ നഷ്ടമാക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതു മറയാക്കി സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായവും 60 ആക്കി ഉയർത്താനുള്ള നീക്കമാണു സർക്കാർ നടത്തുന്നതെന്നു അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി.ടി.ബൽറാം ആരോപിച്ചു. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ പ്രായം 58 ആയി ഉയർത്തിയാൽ മതിയെന്നാണ് സി.എം.ഡി സർക്കാരിനു നൽകിയ ശുപാർശ. എന്നാൽ, മുഖ്യമന്ത്റി പറയുന്നതു 60 ആക്കണമെന്നാണ്- ബൽറാം ആരോപിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ