പദ്ധതികൾക്ക് 40 ദിവസത്തിനകം അനുമതി
March 14, 2018, 1:28 am
തിരുവനന്തപുരം: എം.എൽ.എമാരുടെ ആസ്‌തിവികസന ഫണ്ടു വഴി നടപ്പാക്കുന്ന പദ്ധതികൾക്ക് 40 ദിവസത്തിനകം ഭരണ- സാങ്കേതിക അനുമതി ലഭ്യമാക്കുമെന്ന് ധനമന്ത്റി തോമസ് ഐസക്ക് അറിയിച്ചു. ആസ്തി വികസന ഫണ്ടിലെ കാലതാമസം ഒഴിവാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇവയുടെ നടപടിക്രമങ്ങൾ പൂർണമായും ജില്ലാ തലത്തിലാക്കും. 30 ദിവസത്തിനകം ഭരണാനുമതി നൽകണമെന്നു ജില്ലാ കളക്ടർമാർക്കു നിർദേശം നൽകും. ഭരണാനുമതി ലഭ്യമായി കഴിഞ്ഞാൽ പത്തു ദിവസത്തിനകം സാങ്കേതിക അനുമതിയും നൽകണം. കാലതാമസം നേരിട്ട കേസുകൾ പ്രത്യേകമായി പരിശോധിച്ചു ഒഴിവാക്കേണ്ട കാര്യങ്ങൾ ഒഴിവാക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ