മൂന്നാം നമ്പർ അപകട സിംഗ്നൽ ഉയർത്തി, സംസ്ഥാനം അതീവജാഗ്രതയിൽ: മുഖ്യമന്ത്രി
March 13, 2018, 10:45 pm
തിരുവനന്തപുരം: ശ്രീലങ്കയ്ക്കടുത്ത് രൂപംകൊണ്ട ന്യൂനമർദ്ദം അതീന്യൂനമർദ്ദമായി മാറിയേക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മത്സ്യബന്ധനതുറമുഖങ്ങളിൽ മൂന്നാം നമ്പർ അപകടസിഗ്നൽ ഉയർത്തിയതായും സംസ്ഥാനത്തെ തീരദേശങ്ങളൽ അതീവജാഗ്രതാനിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തെക്കൻ തീരജില്ലകളിലെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നകൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ദുരന്തനിവാരണവുമായിബന്ധപ്പെട്ട ഉന്നതതലയോഗത്തിന് ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളതീരത്തുനിന്ന് 350 കിലോമീറ്റർ അകലെകൂടി ന്യൂനമർദ്ദം നീങ്ങുകയാണെന്നാണ് ഒടുവിൽ കിട്ടിയ സൂചന. ഇത് കേരളതീരത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യതകുറവാണെന്നാണ് മനസിലാക്കുന്നത്. എന്നിരുന്നാലും സംസ്ഥാനം എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും 15 വരെ കരുതിയിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കടലിൽ വളരെ മോശം കാലവാസ്ഥയെന്നുമാണ് മൂന്നാം സിഗ്നൽ സൂചിപ്പിക്കുന്നത്.
ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ തീരദേശ ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ദേശം കൈമാറി. റിലീഫ് ക്യാമ്പുകളാക്കി മാറ്റാൻ കഴിയുന്ന കെട്ടിടങ്ങളുടെ താക്കോൽ സൂക്ഷിക്കാനും പരീക്ഷ നടക്കുന്ന സ്കൂളുകളെ ഇതിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിരസാഹചര്യങ്ങൾ നേരിടാൻ കെ.എസ്.ഇ.ബി. ഒാഫീസുകളോടും ഒരുങ്ങിയിരിക്കാൻ പറഞ്ഞിട്ടുണ്ട്. തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിൽ നിന്ന് ആരും കടലിൽ മത്സ്യബന്ധനത്തിനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് മടങ്ങിയെത്താൻ പറഞ്ഞിട്ടുണ്ട്. നേരത്തെ കടലിൽ പോയിരുന്ന അൻപതോളം മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിൽ അടുത്തതായി വിവരം കിട്ടിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി കേന്ദ്രദുരന്തനിവാരണ സേനയിലെ 45 പേരടങ്ങുന്ന ഒരു ടീം ഇന്ന് തൃശ്ശൂരിലെത്തും. നിലവിൽ ഒരു ടീം സംസ്ഥാനത്തുണ്ട്. കേന്ദ്രസേനാവിഭാഗങ്ങൾക്കും അടിയന്തിരസാഹചര്യമുണ്ടായാൽ സഹായമഭ്യർത്ഥിച്ച് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ