ഇൗ ചിലന്തി വല്ലാത്തൊരു സംഭവാട്ടാ
April 16, 2018, 2:12 pm
ചിലന്തി നിമിഷനേരം കൊണ്ട് വലകെട്ടുമെന്ന് നമുക്കറിയാം. എന്നാൽ ഒരൊറ്റ രാത്രികൊണ്ട് ഒരു കാലിവളർത്തൽ ഫാമിന് ചുറ്റും വലവിരിച്ചത് വല്ലാത്ത സംഭവമായി പോയി. സംഭവം നടക്കുന്നത് ബ്രിട്ടണിലെ റീഡിംഗിലാണ്. ഫാമിന്റെ പുറത്തുള്ള ചെടികളും പാറക്കൂട്ടങ്ങളും വരെയാണ് ഒരു രാത്രികൊണ്ട് ചിലന്തികൾ കയ്യടക്കിയത്. ഈ വലകളിൽ നിറയെ ആയിരക്കണക്കിന് എട്ടുകാലിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

മുൻപും ചില മാസങ്ങളിൽ ചിലന്തിവലകൾ കാണാറുണ്ടെങ്കിലും ഇത്രയേറെ ഭാഗത്ത് വ്യാപിച്ചത് ആദ്യമായിട്ടാണെന്ന് ഫാമിന്റെ ഉടമസ്ഥൻ ഡോ. ജോൺ പറഞ്ഞു. യു.കെയിൽ സാധാരണയായി കാണപ്പെടുന്ന അപകടകാരികളല്ലാത്ത ചിലന്തി വിഭാഗമാണിത്, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മൃഗഡോക്ടറായ ജോൺ പറയുന്നത്. ഒരു വലയിൽ 45 മില്ലീമീറ്റർ വരുന്ന ആയിരക്കണക്കിന് ചിലന്തികളാണ് കൂടുകൂട്ടിയിരിക്കുന്നത്. നേരത്തെ 2016ൽ അമേരിക്കയിലെ പ്രസിഡന്റ് ഫലം പുറത്തു വന്നതിന് പിന്നാലെ ട്രോഡനിലെ ഒരു ആടുവളർത്തൽ കേന്ദ്രം നിമിഷനേരം കൊണ്ട് ചിലന്തിവലകൾ കൊണ്ട് മൂടിയിരുന്നത് കൗതുകം സൃഷ്ടിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ