'മരുന്നിന്' പോലുമില്ല പരിശോധന
April 7, 2018, 12:31 am
രമേഷ് ആർ.കെ

4 ലക്ഷം ബാച്ച് മരുന്ന് പരിശോധിക്കാൻ
രണ്ട് ലാബും 47 പരിശോധകരും !

തിരുവനന്തപുരം: അയ്യായിരം കോടി രൂപയുടെ മരുന്ന് വിപണിയാണ് കേരളത്തിലെന്നാണ് ഡ്രഗ് കൺട്രോൾ അതോറിട്ടിയുടെ കണക്ക്. ഒരു വർഷം സംസ്ഥാനത്തെത്തുന്നത് നാല് ലക്ഷം ബാച്ച് മരുന്നുകളും.എന്നാൽ ഈ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംസ്ഥാനത്ത് ആകെയുള്ളത് രണ്ടു ലാബുകളും 47 ഡ്രഗ് ഇൻസ്‌പെക്ടർമാരും . മരുന്ന് വാങ്ങി പരിശോധിക്കാൻ ഫണ്ടില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.എല്ലാമരുന്നുകളും കൂടി പരിശോധിക്കാൻ ഒരു വർഷം ആകെ കിട്ടുന്നത് വെറും അഞ്ച് ലക്ഷം രൂപയാണ്. ഇത് പത്തുലക്ഷമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ തീരുമാനമായെങ്കിലുംഇതുവരെ നടപ്പിലായില്ല. അതിനാൽ കേരളത്തിലെത്തുന്ന മരുന്നുകളിൽ ഒരു ശതമാനം മാത്രമേ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നുള്ളൂ.ഇൻസ്‌പെക്ടർമാർക്ക് ഓരോ സ്ഥലത്തും എത്തിച്ചേരുന്നതിന് മതിയായ വാഹന സൗകര്യമില്ല.
വ്യാജ മരുന്നുകളെ ആദ്യത്തെയോ രണ്ടാമത്തെയോ പരിശോധനകളിൽ വേർതിരിച്ചറിയാൻ കഴിയാറില്ല. മെഡിക്കൽ കൗൺസിലും ഡ്രഗ് കൺട്രോൾ അതോറിട്ടിയും നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് മരുന്നുകൾ കേരളത്തിൽ വിറ്റഴിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പോലും സമ്മതിക്കുന്നു.

നിയമനം വൈകുന്നു
പി.എസ്.സി വഴി പത്ത് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
എന്നാൽ, ഇതുവരെയും അഭിമുഖത്തിനുള്ള തീയതി പോലും നിശ്ചയിച്ചിട്ടില്ല.അഭിമുഖം നടന്ന് നാല് മാസം കഴിഞ്ഞിട്ടേ നിയമനം സാദ്ധ്യമാകൂ.

കണക്കുകൾ പറയുന്നു

സംസ്ഥാനത്തെ മരുന്ന് വ്യപാരികൾ
21213

പരിശോധനയ്ക്കുള്ള ഡ്രഗ്സ്
കൺട്രോൾ ഇൻസ്പെക്ടർ: 47

കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന അനുപാതം:
200 സ്ഥാപനങ്ങൾക്ക് ഒരാൾ

 ആവശ്യമുള്ളത് 100
ഇൻസ്പെക്ടർമാർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ