മിണ്ടാട്ടമില്ലാതെ കേന്ദ്രം,നിഷ് സർവകലാശാലയായില്ല
April 8, 2018, 3:00 am
കെ.പി.കൈലാസ് നാഥ്
 
തിരുവനന്തപുരം: ശ്രവണ വൈകല്യം അനുഭവിക്കുന്നവർക്കായി ചികിത്സയും പുനരധിവാസവും നൽകുന്ന പ്രമുഖ ഗവേഷണ സ്ഥാപനമായ ആക്കുളത്തെ നിഷ് കേന്ദ്രസർവകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിന് മൂന്ന് വയസ്സായി. ഇപ്പോഴും പ്രഖ്യാപനം വെള്ളത്തിൽ വരച്ച വരയായി തുടരുന്നു. കേന്ദ്രസർക്കാരാണ് പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ച ബിൽ പരിഗണയ്ക്ക് എടുക്കുന്നത് അനന്തമായി നീളുമ്പോഴും കേരളത്തിൽനിന്നുള്ള എംപിമാർ ഈ പ്രശ്‌നം സഭയിൽ ഇതുവരെ ഉന്നയിച്ചിട്ടില്ല.ബിൽ പാസാക്കിയെടുക്കാൻ സംസ്ഥാന സർക്കാരും സമ്മർദ്ദം ചെലുത്തുന്നില്ല.
ഇതിനായുള്ള ബിൽ തയ്യാറാക്കിയത് കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രാലയമാണ്. നിയമ-ധന മന്ത്രാലയങ്ങൾ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങൾ അംഗീകരിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ കൂടി അംഗീകാരമായാൽ സഭയിലവതരിപ്പിച്ച് പാസ്സാക്കാം. 2014-15 ബഡ്ജറ്റിലാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ് ലി നിഷിനെ( നാഷണൽ ഇൻസ്റ്രിറ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ) കേന്ദ്ര സർവകലാശാലയാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ശ്രവണ വൈകല്യത്തിന് പുറമേ അന്ധത, ഓട്ടിസം, മനോവൈകല്യം തുടങ്ങിയവയ്ക്ക് ചികിത്സയും കൂടാതെ ഉന്നത വിദ്യാഭ്യാസം,ഗവേഷണം എന്നിവ നടത്താനും അന്താരാഷ്ട്ര ഏജൻസികളുടെ സഹായം സ്വീകരിക്കാനുംനിഷിന് കഴിയുമായിരുന്നു. ബിൽ നിശ്ചിതകാലത്തിനുള്ളിൽ സഭയിൽ അവതരിപ്പിക്കാനോ പാസ്സാക്കാനോ കഴിഞ്ഞില്ലെങ്കിൽ അത് സ്വാഭാവികമരണമടയും. നിർദ്ദിഷ്ട കേന്ദ്ര സർവകലാശാല ഇല്ലാതാവുന്നത് കേരളത്തിന് വലിയ നഷ്ടമാവുകയും ചെയ്യും.


.
 സംസ്ഥാനം സ്ഥലം
വിട്ടുനൽകി
നിഷിന് കേന്ദ്രസർവകലാശാല പദവി നൽകുന്ന കാര്യത്തിൽ സംസ്ഥാനം വേണ്ടതു ചെയ്തെന്ന് സാമൂഹ്യനീതി വകുപ്പു സെക്രട്ടറി ബിജുപ്രഭാകർ പറഞ്ഞു. അമ്പതേക്കർ സ്ഥലം വിതുരയിൽ വിട്ടുനൽകി. ഇനി കേന്ദ്രമാണ് തീരുമാനിക്കേണ്ടത്.

സമ്മർദ്ദം ചെലുത്തുമെന്ന്
വി.മുരളീധരൻ
നിഷിനെ കേന്ദ്ര സർവകലാശാലയാക്കാൻ വേണ്ട സമ്മർദ്ദം ചെലുത്തുമെന്ന് വി.മുരളീധരൻ എം.പി പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ