മരുന്ന് വില കൊള്ളയ്ക്ക് കടിഞ്ഞാൺ വരുന്നു
April 10, 2018, 12:58 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വില കുതിച്ചുയരുന്നത് തടയാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
നിലവിലെ നിയമത്തിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്ന് ചേരുന്ന യോഗം പരിഗണിക്കും. നിതി ആയോഗിലെ ഉന്നതർ, ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ വകുപ്പ് മേധാവികൾ, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി, ഫാർമ മേഖലാ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.
മരുന്ന് വില നിയന്ത്രണ പട്ടികയും അത് സംബന്ധിച്ച മാനദണ്ഡങ്ങളും ഏറ്റവുമൊടുവിൽ പരിഷ്കരിച്ചത് 2013 ലാണ്. മരുന്ന് കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള ചില വ്യവസ്ഥകൾ മാറ്റണമെന്ന് അന്ന് തന്നെ ഈ രംഗത്തെ വിദഗ്ദ്ധർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 1995 ലെ നിയമത്തിൽ മരുന്നുകളെ വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് രാസനാമങ്ങളുടെ പേരിലായിരുന്നെങ്കിൽ, 2013 ൽ അത് തൂക്കവും അളവും അടിസ്ഥാനമാക്കിയായി. അതിന്റെ മറവിൽ, വിലനിയന്ത്രണ പട്ടികയിലുള്ള മരുന്നുകളെ പേര് മാറ്റി വലിയ തുകയ്ക്ക് വിപണിയിലിറക്കുകയാണ് മരുന്ന് കമ്പനികൾ ചെയ്തത്.

പാരസെറ്റമോൾ
350 രൂപത്തിൽ
 പാരസെറ്റമോളിന്റെ 350 ഇനം മരുന്നുകളാണ് 2013ന് ശേഷം മരുന്ന് കമ്പനികൾ വിപണിയിലിറക്കിയത്. പാരസെറ്റമോൾ എന്ന ജനറിക് നാമത്തിൽ തന്നെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതിനാലാണിത്. തുച്ഛമായ വിലയ്ക്കു കിട്ടുമായിരുന്ന പാരസെറ്റമോൾ മരുന്നുകളുടെ വില അതോടെ അതിന്റെ പല മടങ്ങായി. കുട്ടികൾക്ക് പനിക്ക് നൽകുന്ന ഫെപ്പാനിൽ 125 എം.ജി സിറപ്പ് വില നിയന്ത്രണത്തിൽ വന്നപ്പോൾ 19.92 ആയി കുറഞ്ഞു. മരുന്നു കമ്പനികൾ അതിനെ 120 എം.ജിയാക്കി. വിലനിയന്ത്രണത്തിൽ നിന്ന് അതോടെ പുറത്തായി. വില 32.25 ആയി ഉയർന്നു.


അമിത വിലയ്ക്ക് കടിഞ്ഞാണിടാൻ
നാഷണൽ ഡ്രഗ്സ് നെറ്റ്‌‌‌വർക്കിന്റെ നിർദ്ദേശങ്ങൾ:

 ലൈസൻസിംഗ് ചട്ടം നിർബന്ധമാക്കണം
 75 ശതമാനം മരുന്നുകൾക്കും 12 ശതമാനമാണ് ജി.എസ്.ടി. എല്ലാ മരുന്നുകൾക്കും ഇത് 5 ശതമാനമാക്കണം
 ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കണം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ