ഇ - വാഹനങ്ങൾക്ക് കിഫ്ബി തുണ
April 8, 2018, 12:45 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ സംസ്ഥാനത്ത് ഇ- ആട്ടോറിക്ഷകളും ഇ-കാറുകളും ഓടിക്കുന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ കിഫ്ബി എം.ഡി കെ.എം. എബ്രഹാമും ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. പത്മകുമാറും ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമായി. ഈ മൂന്നു നഗരങ്ങളിലും വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ആവശ്യമായ ഗ്രീൻ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ ഇതിനുള്ള സർവേ നടപടികൾക്കും നിർമ്മാണ ചെലവിനുമുള്ള തുക കിഫ്ബി നൽകും. ഇലക്‌ട്രിക് കാർ ഒാടിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം കൂടി ഉണ്ടാകും.
നിലവിൽ ഇ-കാറുകളും ഇ- ആട്ടോ റിക്ഷകളും വിപണിയിൽ ലഭ്യമാണ്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിലും കുറവു വരുത്താൻ ധാരണയായിട്ടുണ്ട്. സർവീസ് നടത്തുന്നതിന് ഇ-ഓട്ടോ റിക്ഷകളുടെ അഞ്ച് മോഡലുകൾക്ക് അംഗീകാരം നൽകാൻ മോട്ടോർ വാഹന വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു.

കേന്ദ്രസഹായം ഇങ്ങനെ:
ഇലക്ട്രിക് കാറുകൾക്ക് ഏകദേശം 29,000 മുതൽ 1.38 ലക്ഷം രൂപ വരെയും മുച്ചക്രവാഹനങ്ങൾക്ക് 3,300 മുതൽ 61,000 രൂപ വരെയും കേന്ദ്ര സർക്കാർ ഇൻസെന്റീവായി നൽകും.

 ഇ-ആട്ടോകൾ ഈസി
* ശബ്ദമില്ല. മലിനീകരണമില്ല
* 4 മണിക്കൂർ ചാർജ് ചെയ്താൽ 8മണിക്കൂ‌‌ർ ഓടും
* മണിക്കൂറിൽ 30 കിലോമീറ്റർ വേഗം


വില
ഡ‌ീസൽ ആട്ടോ - 1.60 ലക്ഷം
പെട്രോൾ ആട്ടോ - 1.40
ഇ-ആട്ടോ - 1.40 ഇ-ഇന്ത്യൻ മോഡലുകൾ വില

*ടാറ്റാ ടിഗോർ-
100 കിലോമിറ്റർ വേഗം, വില 11.2 ലക്ഷം, 2019 ൽ പുറത്തിറങ്ങും
*മഹീന്ദ്ര ഇ 2ഒ പ്ലസ് ,
മുഴുവൻ ചാർജ് ചെയ്താൽ 95 കി.മീ ഓടാം, പുറത്തിറങ്ങി. വില 8 - 10 ലക്ഷം

'' പുതിയ കാലത്തിന്റെ ആവശ്യമാണ് ഇ-കാറുകളും ഇ- ആട്ടോകളും. ചാർജിംഗ് സ്റ്റേഷനുകൾ വന്നു കഴിഞ്ഞാൽ വാഹനങ്ങൾ നിരത്തിലിറങ്ങും. മോട്ടോർവാഹന വകുപ്പിന് പദ്ധതിയോട് ഉദാരമായ സമീപനമാണുള്ളത്.
കെ. പത്മകുമാർ
ട്രാൻസ്‌പോർട്ട് കമ്മിഷണർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ