ഒരു ലക്ഷം കൊടുത്താൽ ഒരു കിലോ തേൻ കിട്ടും
April 16, 2018, 2:20 pm
ഒരു കിലോ തേനിന് ഒരു ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞാൽ സാധാരണക്കാർ മൂക്കത്ത് വിരൽ വയ്‌ക്കും. ഇതിനുമാത്രം എന്തിരിക്കുന്നു ആ തേനിൽ എന്ന് ചോദിക്കുന്നവർക്കായി ഇതാ മധുരമൂറുന്ന തേൻ വിശേഷം. ലോകത്തിലെ ഏറ്റവും വലിയ തേനീച്ചകളായ ഹിമാലയൻ തേനീച്ചകൾ തന്നെയാണ് ലോകത്തിൽ ഏറ്റവും ഉയരത്തിൽ കൂടുകൂട്ടുന്ന തേനീച്ചകളും. ആപ്പിസ് ഡോർസാറ്റാ ലബോറിയോസാ എന്ന ശാസ്‌ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവയുടെ തേനിനാണ് സാധാരണ തേനിനെക്കാൾ പതിൻമടങ്ങ് വില നൽകേണ്ടത്. അതായത് കിലോയ്‌ക്ക് അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ.

ഹിമാലയൻ തേനീച്ചകൾക്ക് മൂന്ന് സെന്റി മീറ്റർ വരെ നീളമുണ്ട് . രണ്ടായിരത്തി അഞ്ഞൂറ് മുതൽ നാലായിരത്തി ഒരുനൂറു മീറ്റർവരെ ഉയരത്തിലാണ് ഇവർ കൂടുണ്ടാക്കുന്നത്. ഒരു കൂട്ടിൽ ഏകദേശം 60 കിലോ തേനുണ്ടാകും. ഏറ്റവും ഉയരങ്ങളിൽ നിന്നും കിട്ടുന്നവ ഇവയുടെ തേനീനെ റെഡ് ഹണിയെന്നാണ് വിളിക്കുന്നത്‌ . ഏറ്റവും വിലയും ഗുണവും കൂടിയ ഈ തേൻ കഴിച്ചാൽ ചെറുതായി ‘തലയ്ക്കു പിടിക്കും’ കേട്ടോ ! നേപ്പാളിലെ തേൻ വേട്ടക്കരായ ഗുരുങ്ങ് വംശജരാണ് ഹിമാലയൻ തേനിന്റെ മൊത്ത വിൽപ്പനക്കാർ. ഇത്രയും ഉയരത്തിൽ നിന്ന് തേൻ ശേഖരിക്കുക എന്നത് അപകടം പിടിച്ച പണിയാണെന്നും ജോലി സമയത്ത് മരണം മഞ്ചലുമായി പടിവാതിലിൽ എപ്പോഴും കാത്തുനിൽക്കുമെന്നാണ് ഗുരുങ്ങ് വംശജർ തേൻവേട്ടയെക്കുറിച്ച് പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ