പറക്കാൻ ഞങ്ങൾക്ക് മനസില്ലാ!
April 16, 2018, 2:19 pm
നെല്ല് വിളഞ്ഞുകിടക്കുന്ന വയലിനു മീതെ ചൂളമടിച്ച് പറന്നു പൊങ്ങുന്ന തത്തകൾ നയനമനോഹരമായ കാഴ്ചയാണ്. എന്നാൽ പറക്കാൻ കഴിവില്ലാത്ത തത്തകളും ഈ ലോകത്തുണ്ടെന്ന പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? ന്യൂസിലാൻഡിൽ മാത്രം കാണപ്പെടുന്ന കാകപ്പോ എന്ന തത്ത കുടുംബത്തിനാണ് പറക്കാനുള്ള കഴിവില്ലാത്തത്. കാരണം മറ്റൊന്നുമല്ല തടിയൻ ശരീരം തന്നെ. ഏറ്റവും ഭാരം കൂടിയ തത്ത വർഗമെന്ന ബഹുമതി ഇവയ്‌ക്ക് രണ്ട് മുതൽ നാലു വരെ കിലോ ഭാരമുണ്ട്. പറക്കാൻ കഴിയില്ലാത്തുകൊണ്ട് തന്നെ ദ്വീപിലെ ആദിമവാസികളായ മവോറികൾ ആഹാരത്തിനും പിന്നെ വളർത്തുന്നതിനും വേണ്ടി പിടികൂടുന്നതിനാൽ വംശനാശ ഭീഷണിയിലാണിവ. മനുഷ്യരേയും നായകളേയും പേടിച്ച് രാത്രിയിലാണ് ഇവ ഭക്ഷണം തേടി ഇറങ്ങുക.തത്ത വർഗത്തിലെ ഏക നിശാ സഞ്ചാരികളും ഇവർ തന്നെയാണ്. ഇലകൾ മാത്രമാണ് ഇവയുടെ ഭക്ഷണം.

തൊണ്ണൂറ്റഞ്ച് വയസുവരെ ജീവിക്കും
ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷികളിൽ ഒന്നും ഇക്കൂട്ടരാണ്. 95 വയസാണ് ആയുർദൈർഘ്യം. ബഹു ഭാര്യാത്വം ഉള്ള ഏക തത്ത കുടുംബമാണ് ഇവർ. 2014ൽ കാകപ്പോകളുടെ എണ്ണം ആകെ നൂറ്റിമുപ്പതായിരുന്നു. ഇവയുടെ എണ്ണം ക്രമാതീതമായി കുറയുന്നതു കണ്ട് കാകപ്പോ റിക്കവറി പ്ലാൻ അനുസരിച്ച് ന്യൂസിലാൻഡിൽ മനുഷ്യവാസമില്ലാത്ത കോഡ്ഫിഷ്, ആങ്കർ, ലിറ്റിൽ ബാരിയർ എന്നീ മൂന്ന് ദ്വീപുകളിലേക്ക് ഇവയെ മാറ്റി. ഏതായാലും കാകപ്പോ നാശത്തെ അതിജീവിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ