കേരളത്തിലെ 29 പാലങ്ങൾ സർക്കാർ പുനർ നിർമ്മിക്കും
April 11, 2018, 12:55 am
ശ്രീകുമാർ പള്ളീലേത്ത്
തിരുവനന്തപുരം:ബലക്ഷയമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ പാലങ്ങളിൽ 29 എണ്ണം പുനർനിർമിക്കാൻ ഭരണാനുമതിയായി.ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 12 പാലങ്ങൾക്ക് 47.5 കോടിയാണ് കണക്കാക്കിയിട്ടുള്ളത്.17 എണ്ണം കിഫ്ബിയിലുൾപ്പെടുത്തി നിർമിക്കും.റോഡു നിർമാണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് ഇവയ്ക്കുള്ള എസ്റ്രിമേറ്റ് തയ്യാറാക്കിയത്.600 കോടിയിലധികം രൂപയാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്.പിന്നീട് മാറ്റം വന്നേക്കാം.

ഇൻവെസ്റ്രിഗേഷൻ ജോലികൾ തുടങ്ങി.ഡിസൈൻ പൂർത്തിയാക്കിയാൽ സാങ്കേതികാനുമതിക്കായി സമർപ്പിക്കും.ഈ വർഷം തന്നെ എല്ലാ നിർമാണങ്ങളും തുടങ്ങും.പത്തനംതിട്ട ജില്ലയിലെ പഴകുളം , കോഴിക്കോട് ജില്ലയിലെ തൃക്കുട്ടിശ്ശേരി പാലങ്ങൾക്ക് സാങ്കേതിക അനുമതി ലഭിച്ചു.ഇതിന്റെ നിർമാണം ഉടൻ തുടങ്ങും.ഈ സർക്കാരിന്റെ കാലത്ത് തന്നെ ഇവയുടെ നിർമാണം പൂർത്തിയാക്കണമെന്ന് മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു.

ആകെ 365 പാലങ്ങൾക്ക് പുനർനിർമാണമോ അടിയന്തിര അറ്റകുറ്റ പണിയോ ആവശ്യമാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.ഇതിൽ 165 എണ്ണം പുനർനിർമിക്കാനാണ് തീരുമാനം.ഇപ്പോൾ ഭരണാനുമതി കിട്ടിയ 29 പാലങ്ങൾക്ക് പുറമെ ശേഷിക്കുന്ന 136 എണ്ണത്തിന്റെ ഡി.പി.ആർ തയ്യാറാക്കി നൽകുന്ന മുറയ്ക്ക് ഭരണാനുമതി നൽകാനാണ് തീരുമാനം.

ഭരണാനുമതി കിട്ടിയ പാലങ്ങൾ
1.തിരുവനന്തപുരം(മുറിഞ്ഞപാലം,തെന്നൂർ പാലം,വാളിക്കോട്)
2.കൊല്ലം(മുകുന്ദപുരം പാലം,മണ്ണയം)
3.പത്തനംതിട്ട(പഴകുളം)
4.ആലപ്പുഴ(പത്തിയൂർ,മലയിൽ പാലം,എഴിക്കൽ,കണിച്ചുകുളങ്ങര,വയലാർ,ഇരുമ്പുപാലം,എരപ്പൻപാലം,വാഴക്കൂട്ടം, പാർക്ക് ജംഗ്ഷൻ).
5.കോട്ടയം(അഞ്ചുമന)
6.ഇടുക്കി(എരട്ടയാർ)
7.എറണാകുളം(മൂവാറ്റുപുഴ പോണേക്കാവ്)
8.തൃശൂർ(മുറിയൻതോട്,പുഴയ്ക്കൽ)
9.കോഴിക്കോട്(കുളിരന്തിരി,തൃക്കുട്ടിശ്ശേരി)
10.പാലക്കാട്(ഊട്ടാറ,പറളി)
11.കണ്ണൂർ(ഇരിനാവ്,പഴയങ്ങാടി,ആനപ്പാണ്ടി,തട്ടാരി,മണിയറ പാലം).
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ